Ashtami 2024: മഹാ അഷ്ടമിയിൽ നിരവധി ശുഭ യോഗങ്ങൾ; ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം!

Tue, 16 Apr 2024-11:53 am,

Ashtami 2024 Rashifal: ചൈത്ര നവരാത്രിയുടെ അഷ്ടമി ഏപ്രിൽ 16 ആയ ഇന്നാണ് ആചരിക്കുന്നത്. അഷ്ടമിയെ മഹാ അഷ്ടമി എന്നും ദുർഗ്ഗാഷ്ടമി എന്നും പറയാറുണ്ട്

Chaitra Navaratri 2024: ചൈത്ര നവരാത്രിയുടെ 9 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ അവസാന ദിനത്തിലേക്ക് അടുക്കുകയാണ്. ഇന്ന് നവരാത്രിയിലെ അഷ്ടമി തിഥിയാണ്

അഷ്ടമി നാളിലാണ് ഹവനവും കന്യാപൂജയും നടത്തുന്നത്. അഷ്ടമി നാളിൽ നടത്തുന്ന ഹോമ പൂജ വളരെ പ്രധാനമാണ്. ഇതില്ലാതെ നവരാത്രി വ്രതാനുഷ്ഠാനവും ആരാധനയും പൂർണമാകില്ല എന്നാണ് വിശ്വാസം. ദുർഗ്ഗാദേവിയുടെ അനുഗ്രഹം ലഭിക്കാൻ അഷ്ടമി ദിനം വളരെ സ്പെഷ്യൽ ആണ്.

ഇത്തവണ ചൈത്ര നവരാത്രിയിലെ അഷ്ടമി ദിനത്തിൽ സർവാർത്ത സിദ്ധി യോഗവും രവിയോഗവും രൂപപ്പെട്ടിരിക്കുകയാണ്. അഷ്ടമി ദിനത്തിൽ ഈ യോഗങ്ങളുടെ രൂപീകരണം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം അഷ്ടമി നാളിൽ ഈ ശുഭ യോഗങ്ങൾ രൂപപ്പെടുന്നത് 5 രാശിക്കാർക്ക് വളരെയധികം ശുഭ ഫലങ്ങൾ നൽകും.

മഹാ അഷ്ടമി ഈ രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും. കൂടാതെ ഇവർക്ക് വലിയ സാമ്പത്തിക നേട്ടം നൽകും.  ആ രാശിക്കാർ ഏതൊക്കെ അറിയാം...

 

ഇടവം (Taurus):  ഈ രാശിക്കാർക്ക് ഇന്ന് നല്ല ഗുണ ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്.  ഇവർക്ക് സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യത, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, വസ്തുവകകളിൽ നിന്ന് ലാഭം, ദാനധർമ്മങ്ങളിൽ ഒരു കുറവും വരുത്തരുത്.

കർക്കടകം (Cancer): അഷ്ടമി ദിനത്തിൽ രൂപപ്പെടുന്ന ശുഭകരമായ യോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ജീവിതത്തിൽ പുരോഗതി, ധനനേട്ടം, സന്തോഷം എന്നിവ നൽകും. ഈ ദിവസം ദുർഗ്ഗാദേവിയെ ആരാധിച്ച ശേഷം പാവപ്പെട്ടവർക്ക് പഴം വിതരണം ചെയ്യുന്നത് നല്ലതാണ്.

 

കന്നി (Virgo): കന്നി രാശിക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾക്ക് തുടക്കമാകും. നിങ്ങൾക്ക് ബഹുമാനം വർധിക്കും, ശമ്പളത്തിൽ വർദ്ധനവുണ്ടാകും, ഒരു യാത്ര പോകാൻ സാധ്യത, ശത്രുക്കളെ പരാജയപ്പെടുത്തും.

 

മകരം (Capricorn):  മകരം രാശിക്കാർക്ക് ഈ ദിനം വളരെയധികം സമ്പത്ത് ലഭിക്കും.  നിങ്ങളുടെ കരിയറിൽ ലഭിക്കുന്ന സുവർണ്ണാവസരം നിങ്ങൾക്ക് മികച്ച പുരോഗതി നൽകും. വ്യക്തിജീവിതത്തിൽ സന്തോഷം ഉണ്ടാകും, പ്രിയപ്പെട്ടവരുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.

മീനം (Pisces): ഈ ശുഭ യോഗം മീനരാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ നൽകും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കും,  കടം തീരും. ചെലവുകൾ കുറയും. നിങ്ങളുടെ കരിയറിലെ എല്ലാ തടസ്സങ്ങളും മാറും. ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link