Gajalaxmi Rajayoga: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Mon, 04 Mar 2024-11:09 am,

Gajalaxmi Rajayoga 2024: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, നക്ഷത്രങ്ങൾ, രാശികൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം അതിൻ്റെ രാശിചക്രം മാറുന്നു. ഈ സമയത്ത് ഒരു രാശിയിൽ രണ്ട് ഗ്രഹങ്ങൾ കൂടിച്ചേരുന്നതിലൂടെ രാജയോഗങ്ങൾ സൃഷ്ടിക്കാറുമുണ്ട്.  ഇപ്പോഴിതാ 12 വർഷത്തിന് ശേഷം അത്തരമൊരു സംയോജനം ഉണ്ടാകാൻ പോകുകയാണ്.  

ശുക്രനും ദേവഗുരു വ്യാഴവും ചേർന്നാണ് ഈ യോഗം സൃഷ്ടിക്കുന്നത്. വ്യാഴം നിലവിൽ മേട രാശിയിലാണ്.  മെയ് ഒന്നിന് ഇടവ രാശിയിൽ പ്രവേശിക്കും. സൗന്ദര്യത്തിൻ്റെയും തേജസ്സിൻ്റെയും പ്രണയത്തിൻ്റെയും ഘടകമായ ശുക്രനും മെയ് 19 ന് ഇടവത്തിലെത്തും.  അതിലൂടെ ഇടവ രാശിയിൽ  ഗജലക്ഷ്മീ രാജയോഗം രൂപപ്പെടും

ജ്യോതിഷ പ്രകാരം 'ഗജലക്ഷ്മി' എന്ന വാക്ക് സമ്പത്ത്, ഐശ്വര്യം, പരമോന്നത ഭാഗ്യം, രാജയോഗം ശക്തി, അധികാരം എന്നിവയെ പ്രതീകപ്പെടുത്തുന്നു, ഒരു വ്യക്തിയുടെ ജനന ചാർട്ടിൽ 1, 4, 7, 10 ഭാവങ്ങളിൽ വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നിവ ഉണ്ടെങ്കിലാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്.  വ്യാഴം വിജ്ഞാനവും വികാസവുമായി ബന്ധപ്പെട്ട ഗ്രഹമാണ്. 

ജ്യോതിഷത്തിൽ ഗജലക്ഷ്മി രാജയോഗം വളരെ ശുഭകരമായ യോഗമായിട്ടാണ് കണക്കാക്കുന്നത്. ഗജലക്ഷ്മീ രാജയോഗം രൂപപ്പെടുന്നതിനാൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.  ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

 

മേടം (Aries): ഇടവ രാശിയിൽ വ്യാഴവും ശുക്രനും കൂടിച്ചേരുന്നത് ഈ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളരെ മികച്ചതായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ ആനുകൂല്യം ലഭിക്കും. ഈ സമയം അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും.  ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ഗജലക്ഷ്മി രാജയോഗം സമൂഹത്തിൽ ബഹുമാനം കൊണ്ടുവരും.ബിസിനസ്സിൽ വലിയൊരു ഇടപാടിന് അന്തിമരൂപം നൽകാൻ കഴിയും. കരിയറിൽ നല്ല സമയം ആയിരിക്കും. അവിവാഹിതർക്ക് സമയം അനുകൂലമായിരിക്കും, നല്ല വിവാഹാലോചനകൾ വരാം. ദാമ്പത്യ ജീവിതം അതിമനോഹരമായിരിക്കും. വീടോ വസ്തുവോ വാങ്ങാണ് യോഗമുണ്ടാകും.

ചിങ്ങം (Leo): ഇടവ രാശിയിലെ ശുക്ര-വ്യാഴ സംഗമത്തിലൂടെ ഉണ്ടാകുന്ന  ഗജലക്ഷ്മീ രാജയോഗം ചിങ്ങം രാശിക്കാർക്ക് അനുകൂലമായിരിക്കും.  ഇവർക്ക് എല്ലാ പ്രവൃത്തികളിലും വിജയം ലഭിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാനിടയുണ്ട്. ഒരു വലിയ ബിസിനസ്സ് ഇടപാടിന് അന്തിമരൂപമായേക്കാം. വാഹനങ്ങളും വസ്തുവകകളും വാങ്ങാണ് യോഗം, ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും.  മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാണ് യോഗമുണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം നേടാൻ യോഗം. വിദേശയാത്ര നടക്കും, ജോലിയിൽ പുരോഗതി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും,  കഠിനാധ്വാനത്തിലൂടെ പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കും. 

തുലാം (Libra): ഗജലക്ഷ്മി രാജയോഗം തുലാം രാശിക്കാർക്ക് വളരെയധികം ഭാഗ്യം നൽകും. വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, സാമ്പത്തിക നേട്ടത്തിന് സാധ്യത, പഴയ നിക്ഷേപങ്ങളിൽ നിന്ന് നല്ല വരുമാനം ലഭിക്കും, ജോലിയിൽ നല്ല പുരോഗതി, സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും. വാഹനാം വാങ്ങും. സർക്കാർ ജോലി ലഭിക്കുമെന്ന ശുഭവാർത്ത ലഭിച്ചേക്കാം. വിവാഹാലോചനകൾ വന്നേക്കാം, കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. 

കർക്കടകം (Cancer): ഇടവ രാശിയിൽ ശുക്ര-വ്യാഴ സംക്രമം ഗജലക്ഷ്മീ രാജയോഗം സൃഷ്ടിക്കും.  അതിലൂടെ ഈ രാശിക്കാർക്ക് വമ്പിച്ച നേട്ടങ്ങൾ ലഭിക്കും.  ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ്, തൊഴിൽ രഹിതർക്ക് ജോലി, ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ ഉണ്ടാകാം,  വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, നിക്ഷേപത്തിൽ നിന്നും നല്ല ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കരിയറിലെ പുരോഗതി പുതിയ വഴികൾ തുറക്കും. രാഷ്‌ട്രീയ രംഗത്ത് കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് മെയ് അവസാന നാളുകളിൽ ഒരു വലിയ നേതാവിനെ കണ്ടുമുട്ടാണ് യോഗമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link