Laksmi Narayana Yoga: ഒരു വർഷത്തിന് ശേഷം ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!

Fri, 22 Mar 2024-6:21 am,

Lakshmi Narayana Yoga: ജ്യോതിഷത്തിൽ നിരവധി വിശേഷയോഗങ്ങളുണ്ട് അതിലൊന്നാണ് ഈ ലക്ഷ്മി നാരായണ യോഗവും.  ജ്യോതിഷപ്രകാരം മീന രാശിയിൽ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടാൻ പോകുകയാണ്

ഈ യോഗം ശുക്രനും ബുധനും ചേർന്നാണ് രൂപപ്പെടുന്നത്. ഏപ്രിലിൽ ബുധനും ധനത്തിന്റെ ധാതാവായ ശുക്രനും ചേർന്നാണ് ഈ യോഗം സൃഷ്ടിക്കുന്നത്

ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും. ഒപ്പം ജോലിയിലും ബിസിനസിലും നേട്ടമുണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...

 

വൃശ്ചികം (Scorpio): ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കുന്നത്.  ഇതിലൂടെ നിങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. അതായത് കുട്ടികൾക്ക് ജോലി കിട്ടുകയോ വിവാഹം ഉറപ്പിക്കുകയോ ചെയ്യാം.  നിങ്ങൾക്ക് പ്രണയമുണ്ടെങ്കിൽ അത് വിവാഹത്തിൽ കലാശിക്കും. ശുക്രന്റെ പ്രഭാവത്തിൽ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും നേട്ടം ലഭിക്കും.

ധനു (Sagittarius): ലക്ഷ്മി നാരായണ യോഗം ധനു രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാജയോഗം ഈ രാശിയുടെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത്.  അതുകൊണ്ട് നിങ്ങൾക്ക് സുഖ സൗകര്യങ്ങളിൽ വലിയ പുരോഗതിയുണ്ടാകും.  ഈ സമയം നിങ്ങൾക്ക് ഒരു വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും. നിങ്ങൾ ബിസിനസ് ചെയ്യുന്നവരാണെങ്കിൽ അതിൽ വലിയ നേട്ടമുണ്ടാകും. സമൂഹത്തിൽ ഈ സമയം ആദരവും ബഹുമാനവും വർധിക്കും. ഈ സമയം ജോലിയുള്ളവർക്ക് ഉത്തരവാദപ്പെട്ട പോസ്റ്റ് ലഭിക്കും. 

ഇടവം (Taurus): ലക്ഷ്മി നാരായണ യോഗത്തിലൂടെ ഇടവ രാശിക്കാർക്കും വാൻ നേട്ടങ്ങൾ നൽകും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ വരുമാനം ലാഭം എന്നീ ഭാവനങ്ങളിലാണ് സൃഷ്ടിക്കാൻ പോകുന്നത്.  ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ വലിയ നേട്ടമുണ്ടാകും.  നിങ്ങൾ ഈ സമയം നിക്ഷേപം നടത്തുന്നുണ്ടെങ്കിലും അടിപൊളി ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.  വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കും. ബിസിനസുകാർക്ക് നല്ലൊരു ഡീൽ ലഭിച്ചേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട നല്ല വാർത്തയും ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link