Panch Divya Yoga: വസന്ത പഞ്ചമി നാളിൽ പഞ്ച ദിവ്യ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത സമ്മാനങ്ങൾ!

Tue, 13 Feb 2024-10:56 pm,

എല്ലാ വര്‍ഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസമാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. ഈ വര്‍ഷം 2024 ഫെബ്രുവരി 14 ബുധനാഴ്ചയാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്.  ഈ ദിവസം രേവതി, അശ്വതി നക്ഷത്രം വരുന്നത് ശുഭകരമായ യോഗം സൃഷ്ടിക്കുന്നു. 

 

ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ ശനിയുടെ രാശിയില്‍ ചൊവ്വ, ശുക്രന്‍, ബുധന്‍ എന്നിവയുടെ സംയോഗമുണ്ടാകുന്നു.  അതിലൂടെ മകര രാശിയില്‍ ത്രിഗ്രഹ യോഗം രൂപപ്പെടുന്നു. ഇതോടൊപ്പം മേടരാശിയില്‍ ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്ന് ഗജകേസരി യോഗവും ഉണ്ടാക്കുന്നു.

കൂടാതെ മകരത്തില്‍ ചൊവ്വയും ശുക്രനും ചേര്‍ന്ന് ധനശക്തി രാജയോഗവും ശുക്രനും ബുധനും ചേര്‍ന്ന് ലക്ഷ്മീ നാരായണ രാജയോഗവും സൃഷ്ട്ടിക്കും.  അതുപോലെ ചൊവ്വ അതിന്റെ ഉന്നത രാശിയായ മകരം രാശിയിലേക്ക് നീങ്ങുന്നതിനാല്‍ രുചക് യോഗവും സൃഷ്ടിക്കുന്നു. 

രുചക് യോഗത്തെ പഞ്ചമഹാപുരുഷ യോഗങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ഈ കൂടിച്ചേരല്‍ മൂലം ഈ ദിവസം പഞ്ച ദിവ്യയോഗം രൂപപ്പെടുകയാണ്. വസന്ത പഞ്ചമി നാളിലെ ഈ ഐശ്വര്യപ്രദമായ യോഗങ്ങള്‍ രൂപപ്പെടുന്നതിലൂടെ ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ചിലര്‍ക്ക് ലഭിക്കും.  ഈ സമയം ഭാഗ്യം തെളിയുന്ന ആ രാശികളെ കുറിച്ച് നമുക്ക് അറിയാം... 

 

മേടം (Aries): മേടം രാശിക്കാര്‍ക്ക് ദിവ്യ പഞ്ചയോഗം വളരെയേറെ ഗുണം നൽകും. ഈ രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഈ സമയം വളരെ സന്തോഷമായ നേട്ടങ്ങൾ ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ കിട്ടും,  കഠിനാധ്വാനവും അര്‍പ്പണബോധവും എല്ലാവരെയും ആകര്‍ഷിക്കും, സംസാരത്തിലൂടെ നിങ്ങള്‍ക്ക് എല്ലാവരുടെയും പ്രിയം നേടാനാകും. മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കുകയും അതിലൂടെ സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും.

മിഥുനം (Gemini): മിഥുന രാശിക്കാര്‍ക്ക് ഈ മഹായോഗം വളരെയേറെ ഗുണം നൽകും.  ഈ സമയം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും,  ബിസിനസിലും വലിയ ലാഭം ലഭിക്കും, ബിസിനസ്സില്‍ ഒരു വലിയ ഡീൽ നേടാനാകും. ഇതിലൂടെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. ഇതോടൊപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും.

മകരം (Capricorn): ദിവ്യ പഞ്ചയോഗം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം നൽകും. ഈ രാശിക്കാരുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും, സമ്പത്ത് വര്‍ദ്ധിക്കും, പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും, ജോലിയില്‍ സ്ഥാനക്കയറ്റത്തിനോ നേട്ടങ്ങള്‍ക്കോ അവസരമുണ്ടാകും, 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link