Mercury Transit 2025: ബുധന്റെ രാശിമാറ്റം അപ്രതീക്ഷിത ദുരന്തങ്ങൾ കൊണ്ടുവരും; കരുതിയിരിക്കണം ഈ രാശിക്കാർ

Thu, 02 Jan 2025-4:23 pm,

ഈ വർഷത്തെ ആദ്യത്തെ രാശിമാറ്റം ജനുവരി നാലിനാണ് സംഭവിക്കുന്നത്. ഇത് ചില രാശിക്കാർക്ക് നേട്ടങ്ങൾ നൽകുമ്പോൾ ചില രാശിക്കാർക്ക് വലിയ നഷ്ടങ്ങളും സംഭവിക്കും.

ബുധൻ ധനുരാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാരെ വളരെ ദോഷകരമായി ബാധിക്കും. ഇവർക്ക് ജീവിതത്തിൽ വലിയ പ്രതിസന്ധികളും കഷ്ടപ്പാടുകളും അഭിമുഖീകരിക്കേണ്ടിവരും.

ഇടവം രാശിക്കാർക്ക് ബുധൻറെ രാശിമാറ്റം ഗുണകരമല്ല. അപ്രതീക്ഷിതമായി ജോലി നഷ്ടം ഉണ്ടാകാം. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ജോലിയിൽ ലഭിക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ മന്ദതയുണ്ടാകും. അവിചാരിതമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ  ഉണ്ടാകും. ജീവിതത്തിൽ അപ്രതീക്ഷിതമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.

കർക്കടകം രാശിയുടെ പന്ത്രണ്ടാം ഭാവാധിപൻ കൂടിയായ ബുധൻ ആറാം ഭാവത്തിൽ പ്രവേശിക്കുന്നത് പല കാര്യങ്ങളിലും തടസങ്ങളും കാലതാമസവും ഉണ്ടാക്കും. പല പ്രതിസന്ധികളും കർക്കടകം രാശിക്കാർക്ക് ഈ സമയത്ത് ഉണ്ടാകും. കടബാധ്യതകൾ ഉണ്ടാകും. ചിലവുകൾ വർധിക്കും.

കഷ്ടതകളുടെയും വെല്ലുവിളികളുടെയും കാഠിന്യം കുറയ്ക്കാൻ ബുധനെ പ്രീതിപ്പെടുത്തുന്നതിന് ബുധദേവനെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങളും ജപങ്ങളും മുടങ്ങാതെ നടത്തുക. തത്ത, പ്രാവ് തുടങ്ങിയ പക്ഷികൾക്ക് ഭക്ഷണം നൽകുക.ദാനധർമ്മങ്ങൾ നടത്തുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link