Guru Nakshatra Gochar 2023: വ്യാഴം അശ്വിനി നക്ഷത്രത്തിലേക്ക്; ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!

Fri, 21 Apr 2023-8:43 pm,

ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം 2023 ഏപ്രിൽ 22 ന് പുലർച്ചെ 3:22 ന് അശ്വിനി നക്ഷത്രത്തിന്റെ പ്രഥമ ഭാവത്തിൽ പ്രവേശിക്കാൻ പോകുന്നു. ഭാഗ്യം, സമ്പത്ത്-മഹത്വം, പ്രശസ്തി, സന്തോഷം, ജ്ഞാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത് . ജാതകത്തിൽ വ്യാഴം ശക്തമായ സ്ഥാനത്തുള്ളവർ അവരുടെ ജീവിതകാലം മുഴുവൻ സമ്പൽസമൃദ്ധി നിറഞ്ഞവരായിരിക്കും.  വ്യാഴത്തിന്റെഈ സംക്രമം 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഏതൊക്കെയാണ് ആ നാല് രാശികൾ എന്ന് നമുക്ക് നോക്കാം.

ധനു (sagittarius):  വ്യാഴം അശ്വിനി നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഇവർക്ക് ഈ സമയം പുതിയ വസ്തു, വാഹനം എന്നിവ വാങ്ങാൻ യോഗം.  ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വർദ്ധിക്കുന്നതിനുള്ള അവസരങ്ങളുണ്ടാകും.

 

മേടം (Aries):  ജ്യോതിഷമനുസരിച്ച് വ്യാഴം മേടത്തിന്റെ അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്.  ഇതുമൂലം മേട രാശിക്കാർക്ക് അവരുടെ കരിയറിൽ നിരവധി നല്ല ഓഫറുകൾ ലഭിക്കും. ഈ രാശിക്കാർക്ക് നിക്ഷേപത്തിലും സമ്പാദ്യത്തിലും മികച്ച വിജയം ലഭിക്കും. അവരുടെ ആത്മവിശ്വാസത്തിലും വർദ്ധനവുണ്ടാകും. 

 

മകരം (Capricorn): അശ്വിനി നക്ഷത്രത്തിൽ വ്യാഴത്തിന്റെ പ്രവേശനം ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. സുപ്രധാന ജോലികളിൽ അവർക്ക് വിജയം നേടാൻ കഴിയും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുട്ടികളിലൂടെ പല നല്ല വാർത്തകളും കേൾക്കാനാകും.

മിഥുനം (Gemini):  ഈ രാശിക്കാർക്ക് 2023 ലെ വ്യാഴ നക്ഷത്ര മാറ്റത്തിൽ നിന്നും നിരവധി ശുഭകരമായ നേട്ടങ്ങൾ ലഭിക്കും. വരാനിരിക്കുന്ന സമയം അവർക്ക് അത്ഭുതകരമായിരിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കും. പ്രണയബന്ധങ്ങളിൽ മാധുര്യം നിലനിൽക്കും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിക്ക് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ യോഗം.   

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link