Best Days for Haircut: ഏത് ദിവസം മുടി വെട്ടുന്നതാണ് ശുഭകരം? ജ്യോതിഷം പറയുന്നത്...
ജ്യോതിഷം അനുസരിച്ച് മുടി വെട്ടാനും ചില പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ആഴ്ചയിലെ ഏഴ് ദിവസങ്ങളിൽ ശരിയായ ദിവസം മുടി വെട്ടുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യം നൽകുകയും പുരോഗതിയുടെ വഴി തുറക്കുകയും ചെയ്യുന്നു. ഏത് ദിവസമാണ് മുടി മുറിക്കുന്നത് അശുഭകരമായി കണക്കാക്കുന്നത് എന്നറിയാം.
ഈ ദിവസം മുടി മുറിക്കരുത്, അശുഭം
ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മുടി മുറിയ്ക്കരുത് എന്നാണ് പുരാണങ്ങൾ പറയുന്നത്. പ്രത്യേകിച്ച് മക്കളുള്ളവർ തിങ്കളാഴ്ച മുടി വെട്ടരുത്. ഇത് മകന്‍റെ ജീവിതത്തെ ബാധിക്കുമെന്നാണ് വിശ്വാസം. നേരെമറിച്ച്, ചൊവ്വാഴ്ച മുടി മുറിയ്ക്കുന്നത് പ്രായം കുറയ്ക്കുന്നു. ശനിയാഴ്ച മുടിവെട്ടുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ഞായറാഴ്ച മുടി മുറിക്കുന്നത് സമ്പത്ത്, ബുദ്ധി, എന്നിവ നഷ്ടപ്പെടുത്തുന്നു.
ബുധനാഴ്ച മുടിവെട്ടുന്നത് സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു, തൊഴിൽ-ബിസിനസിൽ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതേസമയം വെള്ളിയാഴ്ച മുടിവെട്ടുന്നതും ശുഭസൂചകമാണ്. ഇത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുന്നു.
മുടി മുറിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
മുടി മുറിക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഈ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് സാമ്പത്തിക സ്ഥിതിയെ മാത്രമല്ല, ആരോഗ്യത്തിലും വളരെ മോശമായ പ്രത്യാഘാതം ഉണ്ടാക്കുന്നു. മുടി മുറിക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി വേണം ഇരിക്കേണ്ടത്. ഇത് പ്രായം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മുടി മുറിച്ച ഉടനെ കുളിക്കണം. മുടി മുറിച്ചശേഷം കുളിച്ചില്ലെങ്കിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും.
ഈ ദിവസം മുടി മുറിക്കുക
വേദപ്രകാരം ബുധൻ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ മുടി മുറിക്കരുത്. ഈ രണ്ട് ദിവസങ്ങളിലും മുടിവെട്ടുന്നത് ഭാഗ്യം കൊണ്ടുവരും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സമ്പത്തും പ്രശസ്തിയും നൽകുന്നു. ഇന്നത്തെ പുതു തലമുറ ഇതെല്ലം അന്ധവിശ്വാസമായി കരുതി തള്ളിക്കളയുന്നു, എന്നാൽ, ജ്യോതിഷത്തിൽ ഈ നിയമങ്ങൾ പാലിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)