Nava Panchama Yoga: മകരസംക്രാന്തിക്ക് സൂര്യനും വ്യാഴവും ചേരുന്ന നവപഞ്ചമയോ​ഗം, 12 വർഷത്തിന് ശേഷം; ഈ നാളുകാർക്ക് അടുത്ത ഒരു മാസം രാജകീയ ജീവിതം

Wed, 08 Jan 2025-4:55 pm,

സൂര്യൻ ജനുവരി 14ന് ശനിയുടെ രാശിയായ മകരത്തിലേക്ക് പ്രവേശിക്കും. സൂര്യൻ ഈ സമയം ഉത്രാടം നക്ഷത്രത്തിലായിരിക്കും. മകരസംക്രാന്തിക്കൊപ്പം 12 വർഷത്തിന് ശേഷം സൂര്യനും വ്യാഴവും ചേർന്ന് സൃഷ്ടിക്കുന്ന നവപഞ്ചമയോഗവും ഈ വർഷം മകരസംക്രാന്തിക്ക് നടക്കും. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യനേട്ടങ്ങൾ കൊണ്ടുവരും.

വൃശ്ചികം (Scorpio): നവപഞ്ചമയോഗവും മകരസംക്രാന്തിയും ഒന്നിച്ചെത്തുന്നത് വൃശ്ചികം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിയിലും വ്യക്തിജീവിതത്തിലും ഉയർച്ചയുണ്ടാകും. മോശം കൂട്ടുകെട്ടുകളിൽ നിന്ന് വിട്ടുനിൽക്കുക.

ധനു (Sagittarius): ധനു രാശിക്കാരുടെ സാമ്പത്തിക ശേഷി മെച്ചപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. റിസ്ക് കൂടുതലുള്ള നിക്ഷേപങ്ങൾ ഒഴിവാക്കുക. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

മകരം (Capricorn): മകരം രാശിക്കാർക്ക് ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കും. വ്യക്തിത്വം കൂടുതൽ ആകർഷകമാകും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ധൃതിയിൽ ഒരു കാര്യവും ചെയ്യരുത്. സമയമെടുത്ത് ചിന്തിച്ച് മാത്രം കാര്യങ്ങൾ ചെയ്യുക.

മീനം (Pisces): മീനം രാശിക്കാർക്ക് സമ്പത്ത് വർധിക്കും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ഗുരുക്കന്മാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. തിരിച്ചും സഹായങ്ങൾ ചെയ്യാൻ സാധിക്കും. സമൂഹത്തിൽ നേതൃസ്ഥാനങ്ങളിൽ എത്തിച്ചേരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link