Australian Open ൽ കഴിഞ്ഞ 10 വർഷത്തിൽ പുരുഷന്മാരിൽ ആകെ മുത്തമിട്ടത് 3 പേർ മാത്രം
ഓസ്ട്രലേിയൻ ഓപ്പൺ ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട താരമാണ് നോവാക് ജോക്കോവിച്ച്. എട്ട് തവണയാണ് ജോക്കാവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തിമുട്ടിരിക്കുന്നത്. അതിൽ ബഹുഭൂരിപക്ഷവും കഴിഞ്ഞ പത്ത് വർഷത്തിനിടെ ജോക്കിവിച്ച് നേടിയിരിക്കുന്നത്. 2008ൽ ആദ്യമായി ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തമിട്ട ജോക്കോവിച്ച് പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം 2011ലാണ് കിരീടം സ്വന്തമാക്കുന്നത്. ഇംഗ്ലീഷ് താരം ആൻഡി മറെയെ നേരിട്ടുള്ള സെറ്റിന് പുറത്താക്കിയാണ് രണ്ടാമതായി ജോക്കാവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തിമിടുന്നത്.
Image Courtesy - PTI
ഓസ്ട്രേലിയൻ ഓപ്പൺ 2012ന്റെ ഫൈനൽ ചരിത്രപരമാണ്. 5 മണിക്കൂർ 53 മിനിറ്റ് നീണ്ട് നിന്ന് മത്സത്തിനൊടുവിലാണ് ജോക്കാവിച്ച് മൂന്നാമതായി ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ഓപ്പണിൽ പറയാൻ വേണ്ടി മാത്രം 2009ൽ ജയിച്ചതല്ലാതെ മറ്റൊരു കിരീടമില്ലാത്ത റാഫേൽ നദാലിന്റെ വെല്ലിവിളിയെ നേരിട്ടാണ് ജോക്കാവിച്ച് ജയിക്കുന്നത്.
Image Courtesy- Reuters
ഓസ്ട്രേലിയൻ ഓപ്പണിൽ ഹാട്രിക കീരിടമായിരുന്നു 2013ൽ ജോക്കാവിച്ച് സൃഷ്ടിച്ചത്. വീണ്ടും ഇംഗ്ലീഷ് താരം ആൻഡി മറെയെ തോൽപിച്ചാണ് ജോക്കാവിച്ച് തന്റെ ഹാട്രിക കിരീടം മെൽബണിൽ സ്വന്തമാക്കുന്നത്.
Image Courtesy- Reuters
കഴിഞ്ഞ ദശകത്തിൽ ജോക്കോവിച്ചിനെയും റോജർ ഫെഡററെയും കൂടാതെ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയ ഏക താരമാണ് സ്റ്റാൻ വവറിങ്ക. സ്വിസ് താരമായ വവറിങ്ക നദാലിനെ തോൽപിച്ചാണ് ഓസ്ട്രലിയൻ ഓപ്പൺ നേടുന്നത്.
Image Courtesy- Reuters
ഒരു വർഷത്തെ ഉടവേളയ്ക്ക് ശേഷം വീണ്ടും ജോക്കാവിച്ച് തിരികെയത്തി സ്വന്തമാക്കുവായിരുന്നു 2015ലെ ഓസ്ട്രോലിയൻ ഓപ്പൺ. ഇത്തവണയും ആൻഡി മറെയെ കീഴടക്കിയാണ് സെർബിയൻ താരം കിരീടം തിരികെ നേടിയെടുത്തത്.
Image Courtesy- Reuters
വീണ്ടും ഒരു പ്രാവിശ്യം കൂടു ജോക്കോവിച്ച് ആൻഡി മറെ ഫൈനലിനാണ് 2016 ൽ മെൽബൺ വേദിയായത്. എന്നാൽ ജോക്കാവിച്ചിന് മറുപടി നൽകാൻ ആകാതെ നേരിട്ടുള്ള സെറ്റിനാണ് ആൻഡി മറെ കീഴടങ്ങിയത്.
Image Courtesy- Australian Open Twitter
ടെന്നീസ് ലോകത്തെ ഏറ്റവും വാശീയേറിയ മത്സരമാണ് റോജർ ഫെഡററും റാഫേൽ നദാലും തമ്മിൽ. അതിനായിരുന്നു 2017 ഓസ്ട്രേലിയൻ ഓപ്പൺ വേദിയായത്. ആവേശകരമായ ഫൈനലിൽ നദാലിനെ മറികടന്ന് ഫെഡറർ തന്റെ അഞ്ചാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുന്നത്.
ഓസ്ട്രേലിയൻ ഓപ്പൺ 2018 ഉയർത്തിയതോടെയാണ് ഫെഡറർ ലോകത്തിലെ തന്നെ 20 ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന താരമായത്. ഈ സീസണോടെ ഫെഡറർ ജോക്കാവിച്ചിനോടൊപ്പം ഏറ്റവും കൂടുതൽ ഓസ്ട്രേലിയൻ ഓപ്പൺ കപ്പുയർത്തുന്ന താരമായി.
ഓസ്ട്രേലിയൻ ഓപ്പൺ 2018 ഉയർത്തിയതോടെ കിരീട നേട്ടത്തിൽ ഒപ്പമെത്തിയ റോജർ ഫെഡററെ പിന്തള്ളി ഏഴാമത് ഓസ്ട്രേലിയൻ കീരിടം സ്വന്തമാക്കുന്ന താരമായ ജോക്കോവിച്ച്. നേരിട്ടുള്ള സെറ്റിന് റാഫേൽ നദാലിനെ തകർത്താണ് സെർബിയൻ താരം റിക്കോർഡ് സ്വന്തമാക്കിയത്.
Image Courtesy- Reuters
ലീഡ് വീണ്ടും ഉയർത്തുകയായിരുന്നു ജോക്കോവിച്ച് 2020ൽ. ഡിമിനിക് തിയമെന്ന പുതുമുഖ താരത്തെ തകർത്താണ് ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ ജോക്കോവിച്ച് തന്റെ എട്ടാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്നത്.