Jamun Side Effects: ഈ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ഞാവൽ പഴം കഴിക്കുന്നത് ഒഴിവാക്കുക
ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ജാമുൻ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉയർന്ന രക്തസമ്മർദം എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം ഒരുപാട് കുറയാൻ ഇടയാക്കും.
ജാമുന് ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നുവെങ്കിലും അത് അമിതമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും.
മുഖക്കുരു ഉണ്ടാകുന്ന ചർമ്മം ആണ് നിങ്ങളുടേതെങ്കിൽ ജാമുൻ അമിതമായി കഴിക്കരുത്. മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മപ്രശ്നങ്ങൾക്ക് ഇത് കാരണമാകും.
ജാമുൻ അമിതമായി കഴിക്കുന്നത് ചിലരിൽ ഛർദ്ദിയിലേക്ക് നയിക്കും