Health Tips: രാത്രിയിൽ ഉറക്കം ശരിയാകുന്നില്ലേ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കി നോക്കാം...
കാപ്പി - കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ ഉറക്കം നഷ്ടപ്പെടാൻ കാരണമാകും.
ഡ്രൈ ഫ്രൂട്സ് - രാത്രിയിൽ ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് ഗ്യാസ് ട്രബിളിന് കാരണമാകും. ഇത് നല്ല ഉറക്കം നഷ്ടപ്പെടുത്തും.
എരിവുള്ള ഭക്ഷണങ്ങൾ - രാത്രിയിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നെഞ്ചിരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും.
മധുരം - മധുരം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഇത് ഉറക്കം തടസപ്പെടുത്തും.
ചീസ് - ചീസിൽ അടങ്ങിയിരിക്കുന്ന ടൈറാമിൻ എന്ന അമിനോ ആസിഡ് ഉറക്കത്തെ തടസപ്പെടുത്തുന്നതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)