Weight Loss: അമിതഭാരം കുറയ്ക്കണോ...? ഉച്ചഭക്ഷണത്തിന് ശേഷം ഈ 5 കാര്യങ്ങൾ ചെയ്യരുത്
അവയിലൊന്നാണ് ഉച്ചഭക്ഷണത്തിന് ശേഷം നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ. ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമിക്കേണ്ടത് അനിവാര്യം തന്നെയാണ്. എന്നാൽ അതിലുപരി നാം ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ നമ്മെ അമിതഭാരത്തിലേക്ക് നയിക്കുന്നു. അതേക്കുറിച്ചാണ് ഇവിടെ പറയുന്നത്.
മധുരപലഹാരങ്ങൾ: മധുരപലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ചിലർക്ക് ഇടയ്ക്കിടെ മധുരം കഴിക്കുന്ന ശീലമുണ്ട്. മറ്റു ചിലർക്കാകട്ടെ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അതിനു പുറകേ മധുരം കഴിക്കുന്നതും ശീലമാണ്. ഈ രീതിയിൽ ഉച്ചഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങൾ കഴിക്കുന്നത് അമിതഭാരത്തിലേക്ക് നയിക്കും.
ശീതളപാനീയങ്ങൾ: പലർക്കും ഒരു ശീലമാണ് ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തോടൊപ്പം എന്തെങ്കിലും തരത്തിലുള്ള മധുരപാനീയങ്ങൾ കഴിക്കുന്നത് ഒരു ശീലമാണ്. ഇത് ഭാരം വർദ്ധിപ്പിക്കുന്നതിനോടൊപ്പം പ്രമേഹത്തിനുള്ള വഴിയും ഒരുക്കുന്നു.
വ്യായാമം: ഭക്ഷണം കഴിച്ചയുടൻ കഠിനമായ വ്യായാമത്തിൽ ഏർപ്പെടുന്നത് നമ്മുടെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഉച്ചഭക്ഷമത്തിന് 2-3 മണിക്കൂർ ഇടവേള അത്യാവശ്യമാണ്.
ഉറക്കം: ഊണ് കഴിഞ്ഞാൽ ഒരു ഉറക്കം നിർബന്ധമുള്ളവരാണ് പലരും. എന്നാൽ ഇങ്ങനെ ഉറങ്ങുന്നത് നമ്മുടെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെ ഉറങ്ങണം എന്ന് നിർബന്ധമുള്ളവർ അരമണിക്കൂർ മാത്രമേ ഉറങ്ങാകൂ. ശേഷം ഇരിക്കുകയോ നടക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.
പുകവലി: പുകവലി ആരോഗ്യത്തിന് ഹാനീകരമാണ്. പുകവലിക്കുന്നത് നമ്മുടെ വയറ്റിലെ ആസിഡിന്റെ ഉൽപാദനം വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ ഉച്ചഭക്ഷണത്തിന് പിന്നാലെ പുകവലിക്കരുത്. നിർബന്ധമെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞു വലിക്കുന്നതാണ് നല്ലത്.