Arthritis: സന്ധിവാതം ഉള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ഗുരുതര പ്രത്യാഘാതങ്ങൾ
ചുവന്ന മാംസത്തിൽ പ്രത്യേകിച്ച് സംസ്കരിച്ച മാംസത്തിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.
ആർത്രൈറ്റിസ് ഉള്ള ആളുകളിൽ പാൽ ഉത്പന്നങ്ങൾ വീക്കം വർധിപ്പിക്കും. എന്നാൽ, ഈ ലക്ഷണം എല്ലാവരിലും ഒരുപോലെ പ്രകടമായിരിക്കില്ല.
വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ശരീരഭാരം വർധിക്കൽ എന്നിവയിലേക്ക് നയിക്കും.
അമിതമായ മദ്യപാനം ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും സന്ധിവാതം നിയന്ത്രിക്കാൻ കഴിക്കുന്ന മരുന്നുകളുടെ ഫലം കുറയ്ക്കുകയും ചെയ്യും.
ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർധിക്കുന്നതിന് ഇടയാക്കും. ഇത് സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ വഷളാക്കും.