Breakfast Foods: രാവിലെ ഈ ഭക്ഷണങ്ങൾ തൊടല്ലേ....പണി പാളും
6. ഫ്‌ളേവര്‍ ചേര്‍ത്ത യോഗര്‍ട്ട്: യോഗർട്ട് വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ കൃത്രിമമായി ഫ്‌ളേവര്‍ ചേര്‍ത്ത യോഗര്‍ട്ടില്‍ കൂടുതലും മധുരമാണെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്. പ്രഭാതത്തിൽ പ്രധാനമായും കഴിക്കാതിരിക്കുക.
5. വാഫിള്‍: പഴങ്ങളും ഉണക്കിയ പഴങ്ങളും തേനും ഒക്കെ ചേര്‍ത്തതാണെങ്കിലും ഇത് പ്രഭാതഭക്ഷണത്തിന് അനുയോജ്യമല്ല.
ജ്യൂസുകൾ: പാക്ക് ചെയ്ത രീതിയിൽ ഇന്ന് മാർക്കറ്റിൽ പല തരത്തിലുള്ള പാനീങ്ങൾ ലഭ്യമാണ്. കൃത്രിമമായി നിറവും മണവും അധിക മധുരവും ചേർക്കുന്ന ഇത്തരം പാക്ക്ഡ് ജ്യൂസുകൾ പ്രഭാതത്തിൽ കുടിക്കരുത്. നമ്മൾ പഴങ്ങൾ ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കുന്ന ജ്യൂസുകൾ കഴിക്കുന്നതിൽ കുഴപ്പമില്ല. എങ്കിലും അവയിലും പഞ്ചസാരയുടെ അളവ് കുറയ്ക്കു്ന്നതാണ് ഉത്തമം.
3. മഫിനുകള്‍: നന്നായി കാലറി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മഫിൻ. ഇതിൽ പഞ്ചാസാരയുടെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണമായി മഫിനുകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
2. സോസേജുകള്‍: ഉയര്‍ന്ന സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും അടങ്ങിയ സോസേജുകള്‍ പ്രഭാത ഭക്ഷണത്തിന് കഴിക്കുന്നത് അത്ര നല്ലതല്ല. കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.
1. സിറിയലുകൾ: പലതരം ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കോണ്‍ഫ്‌ളേക്‌സ് ഉള്‍പ്പെടെയുള്ളവ അതിൽ ഉണ്ട്. എന്നാൽ ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിൽ അടങ്ങിയിരിക്കുന്ന മധുരവും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് അത്ര ഗുണകരമല്ല.