അയോധ്യയിലെ രാം മന്ദിറിന് ശേഷം ഇതാ Mosque ന്റെ ഡിസൈൻ, ചിത്രങ്ങൾ കാണാം..

Mon, 21 Dec 2020-1:24 pm,

കഴിഞ്ഞ വർഷത്തെ സുപ്രീംകോടതി വിധിയെത്തുടർന്ന് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) ട്രസ്റ്റ് അയോധ്യയിൽ പള്ളി പണിയുന്നതിനുള്ള പുതിയ രൂപകൽപ്പന പുറത്തുവിട്ടിട്ടുണ്ട്. പുതിയ പള്ളി സമുച്ചയത്തിൽ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, കമ്മ്യൂണിറ്റി ഹാൾ, അടുക്കള, ലൈബ്രറി എന്നിവ ഉണ്ടാകും. അയോധ്യയിലെ ധനിപൂർ ഗ്രാമത്തിൽ നിർമ്മിക്കുന്ന പള്ളി ഒരു പരമ്പരാഗത ശൈലിയിലുള്ള പള്ളി പോലെയാകില്ല മറിച്ച് തികച്ചും ആധുനികമായിരിക്കും.

അയോധ്യയിലെ സോഹവാൾ തഹ്‌സിലിലെ ധനിപൂർ ഗ്രാമത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് നിർമ്മിച്ച ഈ പള്ളി നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.  ഇത് താഴികക്കുടമില്ലാതെ വൃത്താകൃതിയിലാകും നിർമ്മിക്കുക. രണ്ട് നിലകളുള്ള ഈ പള്ളിക്ക് ഗോപുരങ്ങളില്ലെന്നും പള്ളിക്ക് Solar Power ഉണ്ടായിരിക്കും. 

പ്രാരംഭ രൂപകൽപ്പന അനുസരിച്ച് 1700 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ളതാണ് പള്ളി കാമ്പസ്. ഇതിന് രണ്ട് ടവറുകളും മുൻവശത്ത് ഒരു skillet glass താഴികക്കുടവും ഉണ്ടാകും. പള്ളിയുടെ അഞ്ച് ഏക്കർ സ്ഥലത്ത് 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ഉൾപ്പെടും. 

ഒരേ സമയം 2,000 പേർക്ക്  നമാസ് ചെയ്യാൻ ഇടമുണ്ടാകും.  പള്ളിയുടെ ഘടനയിൽ ഒരു ട്രസ്റ്റ് ഓഫീസും പ്രസിദ്ധീകരണശാലയും ഉണ്ടായിരിക്കും, അതിൽ ഗവേഷണവും ഇന്തോ-ഇസ്ലാമിക് കൾച്ചറൽ-ലിറ്ററേച്ചർ സ്റ്റഡീസും പ്രസിദ്ധീകരിക്കും.

നീണ്ട നിയമപോരാട്ടത്തിനുശേഷം കഴിഞ്ഞ വർഷം നവംബർ 9 ന് അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിച്ച് സുപ്രീം കോടതി വിധി പ്രസ്താവിക്കുകയും അഞ്ച് ഏക്കറിൽ ബദൽ സ്ഥലം സുന്നി വഖഫ് ബോർഡിന് അനുവദിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകുകയും ചെയ്തു.  വിശുദ്ധ നഗരമായ ഉത്തർപ്രദേശിലെ ഒരു പ്രധാന സ്ഥലത്ത് പുതിയ പള്ളി പണിയുന്നതിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ നടക്കുകയാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link