Ayodhya Ram Temple: 1200 Acreൽ പണിതുയരുന്ന സ്വപന ക്ഷേത്രം,അയോധ്യയുടെ പൈതൃക ഭൂമിയെക്കുറിച്ചറിയുമോ?
1200 ഏക്കറിൽ പണിതുയരുകയാണ് രാമക്ഷേത്രം.ക്ഷേത്രത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറ്റവും മികച്ച ഒരു പൈതൃക നഗരമെന്ന ഫീലിങ്ങ് ഉണ്ടാക്കി നൽകാനാണ് ക്ഷേത്രത്തിന്റെ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നത്. സരയൂ തീരത്ത് ഏറ്റവും ദൃശ്യമനോഹാരിതയിലാണ് രാമക്ഷേത്രം പണിയുന്നത്
ആറ് മാസത്തിനുള്ളിൽ രാമക്ഷേത്രവും അനുബന്ധിച്ചുള്ള നഗരവും പണിതുയരും എന്നാണ് കരുതുന്നത്. ഉത്തർ പ്രദേശ് സർക്കാർ 300 കോടിയാണ് ക്ഷേത്ര നിർമ്മാണത്തിനായി ബജറ്റിൽ മാറ്റിവെച്ചത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആർക്കിടെക്ടുകളാണ് ക്ഷേത്രം വിഭാവനം ചെയ്യുന്നത്. ശിൽപ്പ ചാരുതയിലും,ചിത്ര കലയിലും ഏറ്റവും മികച്ച ക്ഷേത്രമായിരിക്കും രാമക്ഷേത്രമെന്നതിൽ സംശയമില്ല
അയോധ്യയുടെ മുഖച്ഛായ തന്നെ രാമക്ഷേത്ര നിർമ്മാണത്തോടെ മാറുമെന്നാണ് വിശ്വസിക്കുന്നത്. 1200 ഏക്കറിൽ പ്രധാന കവാടം,കാർ ബസ് പാർക്കിങ്ങ്,പുൽത്തകിടികൾ,വി.ഐ.പി ഗസ്റ്റ് ഹൗസ്,ഉൗട്ടുപുര,ഗൗശാല,ശ്രീരാമ പ്രതിമ എന്നിവയടങ്ങുന്നതാണ്