Ayurvedic Herbs: യൂറിക് ആസിഡ് വർധിക്കുന്നത് ആരോഗ്യത്തിന് അപകടം... ഈ ആയുർവേദ പരിഹാരങ്ങൾ അറിയൂ

യൂറിക് ആസിഡ് ക്രമാതീതമായി വർധിക്കുമ്പോഴോ മൂത്രത്തിലൂടെ പുറന്തള്ളപ്പെടാതിരിക്കുമ്പോഴോ യൂറിക് ആസിഡിൻറെ അളവ് വർധിക്കുന്നു. ശരീരത്തിൽ അമിതമായി യൂറിക് ആസിഡ് ഉണ്ടാകുന്നത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

തഴുതാമ ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു.

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി- ഓക്സിഡൻറ് ഗുണങ്ങൾ ഉണ്ട്. ഉയർന്ന യൂറിക് ആസിഡ് മൂലം ഉണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ത്രിഫല ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ഇത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു.
ചിറ്റമൃത് യൂറിക് ആസിഡ് കുറയ്ക്കാനും സന്ധിവേദന, നീർവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.