Ayurvedic Home Remedies: മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാം... ഈ ആയുർവേദ പ്രതിവിധികൾ മികച്ചത്
ഇഞ്ചി ആൻറി ഓക്സിഡൻറ് സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വൈറൽ അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നു.
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യുന്നു.
ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നത് തുളസി മികച്ചതാണ്. തുളസിക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ഇവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഗുണം ചെയ്യുന്നു.
ചിറ്റമൃതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് ഡെങ്കിപ്പനി ചികിത്സയ്ക്ക് മികച്ചതാണ്. പനി, മലേറിയ, ഡെങ്കിപ്പനി എന്നിവ ചികിത്സയ്ക്കുന്നതിന് സഹായിക്കുന്ന ആൽക്കലോയ്ഡുകളും ടെർപെനോയ്ഡുകളും ചിറ്റമൃതിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ എ, ബി, ഇ തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)