Weight Loss: ശരീരഭാരം കുറയ്ക്കണോ? പ്രഭാതത്തിൽ ഈ ആയുർവേദ പാനീയങ്ങൾ ശീലമാക്കൂ!
ആരോഗ്യകരമായ ഭക്ഷണക്രമത്തിനും വ്യായാമത്തിനും ഒപ്പം ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്ന ആയുർവേദ പാനീയങ്ങൾ ചേർക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
നാരാങ്ങ വെള്ളത്തിൽ വിറ്റാമിൻ സിയും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഗ്രീൻ ടീയിൽ ആൻറി ഓക്സിഡൻറുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഇഞ്ചി. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.
അയമോദക വെള്ളം രാത്രി മുഴുവൻ കുതിർത്ത് വച്ച് രാവിലെ അരിച്ചെടുത്ത് ഉപയോഗിക്കാം. ഇത് ദഹനം മികച്ചതാക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)