Bad breath: വായ് നാറ്റം അലട്ടുന്നോ? ഈ ഭക്ഷണങ്ങൾ പരിഹാരം കാണും
തുളസിയിലെ പോളിഫിനോൾസ് എന്ന പ്രകൃതിദത്ത തന്മാത്രകൾ വായ്നാറ്റത്തെ ചെറുക്കുന്നതിന് ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇഞ്ചി ഉമിനീർ എൻസൈമിനെ സജീവമാക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങയും ചതച്ച ഇഞ്ചിയും ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റായ കാറ്റെച്ചിൻ അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയകളെ പ്രതിരോധിക്കും.
സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയകളെ നിയന്ത്രിക്കാൻ മാത്രമല്ല, മോണരോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
തൈരിൽ പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയ) ഉണ്ട്, അത് ബാക്ടീരിയകളെ ചെറുക്കും. ശരീരത്തിലെ രോഗാണുക്കളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്ന വിറ്റാമിൻ ഡിയും തൈരിൽ അടങ്ങിയിട്ടുണ്ട്.