Bad Habits: ഈ 5 ശീലങ്ങൾ നിങ്ങളെ ദാരിദ്രനാക്കും...!!
ഗരുഡപുരാണം അനുസരിച്ച്, മുഷിഞ്ഞ ചുക്കിച്ചുളിഞ്ഞ വസ്ത്രം ധരിക്കുന്ന വ്യക്തിയോട് ലക്ഷ്മിദേവിയ്ക്ക് താത്പര്യമില്ല. ലക്ഷ്മിദേവിയ്ക്ക് ശുചിത്വം ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണ് ശുചിത്വം പാലിക്കുന്ന വീട്ടിൽ ലക്ഷ്മിദേവി വാസമുറപ്പിക്കുന്നത്.
ഗരുഡപുരാണം അനുസരിച്ച്, സമ്പത്തിലോ പണത്തിലോ അഹങ്കരിക്കുന്നവരുടെ ബുദ്ധി നശിക്കും. അവര്‍ പണം അനുചിതമായി ചിലവഴിയ്ക്കുകയും തങ്ങളുടെ ജീവിതത്തില്‍ ദാരിദ്ര്യം ക്ഷണിച്ചുവരുത്തുകയും ചെയ്യും. പണത്തില്‍ അഹങ്കരിക്കുന്നവരുടെ ഭവനത്തില്‍ ലക്ഷ്മിദേവി വസിക്കില്ല.
അലസരായ ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും. ഒരു വ്യക്തി ഉത്സാഹത്തോടെ ജോലി ചെയ്യുന്ന കാര്യത്തില്‍ പിന്നോക്കം പോകുമ്പോള്‍ സംഭവിക്കുന്നത് ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ്. ഗരുഡപുരാണത്തിൽ അലസത ഒഴിവാക്കണമെന്ന് പരാമര്‍ശിച്ചിട്ടുണ്ട്.
ഗരുഡപുരാണം അനുസരിച്ച് അലസരായി സമയം പാഴാക്കുന്നവരോട് ഈശ്വരന്‍ കോപിക്കുകയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യം വരികയും ചെയ്യുന്നു. കൂടാതെ, സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കാത്തവരുടെ ജീവിതത്തിലും ദാരിദ്ര്യം മാറില്ല.
ഗരുഡപുരാണം അനുസരിച്ച്, മറ്റുള്ളവരുടെ കുറവുകൾ മാത്രം കണ്ടെത്തുന്നവരുടെ ജീവിതത്തില്‍ ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകില്ല. അതുകൂടാതെ, അനാവശ്യമായി മറ്റുള്ളവരോട് ദേഷ്യപ്പെടുന്നതും അവരെ ചീത്തവിളിക്കുന്നതും അവരുടെ ജീവിതത്തിൽ ദാരിദ്ര്യം ക്ഷണിച്ചുവരുത്തുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)