Bad Habits Leads to Poverty: ഈ ദുശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? ദാരിദ്ര്യം പിടികൂടും !!
ഒരു വ്യക്തിയുടെ ചില ദുശീലങ്ങള്‍ കാരണം ലക്ഷ്മി ദേവിയുടെ കോപം ക്ഷണിച്ചു വരുത്തുന്നു. അതായത്, ലക്ഷ്മി ദേവി ആ വ്യക്തിയോട് കോപിക്കുന്നു, ആ വീട്ടില്‍ നിന്ന് മടങ്ങുന്നു. ഈ ദുശീലങ്ങള്‍ മാറ്റിയില്ലെങ്കിൽ, ആ വ്യക്തിക്ക് ജീവിതത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധി, ധനനഷ്ടം, മാനഹാനി മുതലായവ നേരിടേണ്ടിവരും. ആ ദുശീലങ്ങളെ ക്കുറിച്ച് അറിയാം....
വൃത്തിയില്ലാത്ത വീടും പരിസരവും
വീട് വൃത്തിഹീനമായി സൂക്ഷിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ഇന്ന് തന്നെ അത് മാറ്റുക. അല്ലാത്തപക്ഷം വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ഒരിക്കലും മെച്ചപ്പെടില്ല.
സൂര്യാസ്തമയ സമയത്ത് ഉറങ്ങുന്നു
സൂര്യാസ്തമയ സമയത്ത് ഉറങ്ങുന്ന ശീലം ഒരിയ്ക്കലും നല്ലതല്ല. മത ഗ്രന്ഥങ്ങൾ അനുസരിച്ച്, സൂര്യാസ്തമയ സമയത്ത് ദേവീദേവന്മാർ ഭൂമി സന്ദർശിക്കാൻ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. അതാണ് സന്ധ്യാ സമയത്ത് ഉറങ്ങരുതെന്ന് പഴമക്കാർ പറയുന്നതിന്‍റെ കാരണം. സൂര്യാസ്തമയ സമയത്ത് ഉറങ്ങുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇല്ലാതാക്കുന്നു.
വൈകി ഉണരുന്ന ശീലം
വാസ്തു പ്രകാരം, സൂര്യോദയത്തിന് ശേഷവും ഒരാൾ ദീർഘനേരം കിടക്ക വിടുന്നില്ല എങ്കില്‍ ആ വ്യക്തിയുടെ നേര്‍ക്ക് ലക്ഷ്മീദേവിക്ക് കോപം തോന്നാം. പുരാണങ്ങൾ അനുസരിച്ച്, സൂര്യോദയത്തിന് മുമ്പ് എഴുന്നേൽക്കുന്നത് നല്ല ആരോഗ്യത്തോടൊപ്പം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. അതുകൊണ്ട് വൈകി എഴുന്നേൽക്കുന്ന ശീലം ഇന്ന് ഉടന്‍ മാറ്റുക.
ഉപ്പ് ആര്‍ക്കെങ്കിലും നല്‍കുമ്പോള്‍ ശ്രദ്ധിക്കുക
ആരുടെയെങ്കിലും കയ്യിൽ ഉപ്പ് കൊടുക്കുന്നത് ലക്ഷ്മീ ദേവിയുടെ കോപത്തിന് ഏറ്റവും പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഉപ്പ് ഒരു വ്യക്തിക്കും നൽകരുത്, കൈയ്യിൽ ഒരിയ്ക്കലും നൽകരുത്. ഉപ്പ് കൈകളില്‍ നല്‍കുന്നതിന് പകരം ഉപ്പ് നൽകാൻ ഒരു പാത്രം ഉപയോഗിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)