Malayalam Astrology: സൂര്യഗ്രഹണം ശ്രദ്ധിക്കണം, ഇവർക്കൊക്കെയും മോശം ഫലങ്ങൾ വരാം
ഏപ്രിൽ 8-ന്. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നടക്കാൻ പോവുകയാണ്. ജ്യോതിഷ പ്രകാരം ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. 54 വർഷത്തിന് ശേഷം സംഭവിക്കുന്ന ഗ്രഹണം ഏപ്രിൽ-8 ന് രാത്രി 9:12 മുതൽ അർദ്ധരാത്രി 1:25 വരെയാണ് നടക്കുക. ജ്യോതിഷ വശാൽ സൂര്യഗ്രഹണം എല്ലാ രാശിക്കാരെയും ബാധിക്കും. ഇതിൽ തന്നെ 4 രാശിക്കാർ ഇതിൽ അൽപം ജാഗ്രത പാലിക്കണം. അവർ ആരൊക്കെയാണെന്ന് നോക്കാം.
മേടം രാശിക്കാർക്ക് സൂര്യഗ്രഹണം മൂലം ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. നിക്ഷേപങ്ങളുടെ കാര്യത്തിൽ വളരെയധികം ആലോചിച്ച ശേഷം മാത്രമായിരിക്കണം തീരുമാനം. ഈ സമയത്ത് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കും. ജോലി ചെയ്യുന്നവർക്കും പല വിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
കന്നി രാശിക്കാർക്ക് സൂര്യഗ്രഹണം മൂലം സാമ്പത്തിക പ്രശ്നങ്ങൾ നേരിടാം. ബിസിനസ്സിൽ നഷ്ടത്തിന് സാധ്യതയുണ്ടാവും. വലിയ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ചിന്തിക്കുക. ചെറിയ അസുഖങ്ങൾ അവഗണിക്കരുത്, തീദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം, പങ്കാളി എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക, നിങ്ങളുടെ സംസാരം കഴിവതും നിയന്ത്രിക്കുക
സൂര്യഗ്രഹണം വൃശ്ചിക രാശിക്കാർക്ക് അശുഭകരമായി വരാം. നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവും. പങ്കാളിയുമായി വഴക്കിന് സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്കും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ഒന്നിനെക്കുറിച്ചും കരുതി നിരാശപ്പെടരുത്, കഠിനാധ്വാനം കുറയ്ക്കരുത്. ജോലി മാറുന്നതിനെ കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നതെങ്കിൽ കുറച്ച് സമയം കാത്തിരിക്കാം
ധനു രാശിക്കാർക്ക് ചില മാനസിക പ്രശ്നങ്ങൾ നേരിടാം. വിവാഹിതരുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവാം. ഭാര്യാഭർത്താക്കന്മാർ തർക്കങ്ങളിൽ നിന്ന് ഒഴിവാകുക. എന്ത് ചെയ്യുന്നതിന് മുമ്പും അതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കണം. പം നിയന്ത്രിക്കുക, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതും പരമാവധി ഒഴിവാക്കുക.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്, ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)