Ballon d`Or : മെസി മുതൽ റൊണാൾഡോ വരെ; ഇവരാണ് ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരം നേടിയവർ
ഏഴ് തവണയാണ് മെസി തന്റെ കരിയറിൽ ബാലൺ ഡി ഓർ പുരസ്കാരം നേടിയരിക്കന്നത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നേടിയത് മെസിയാണ്
അഞ്ച് തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബാലൺ ഡി ഓർ പുരസ്കാരം നേട്ടം
മെസിയും റൊണാൾഡോയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ടിട്ടുള്ളത് മൂന്ന് ഇതിഹാസങ്ങളാണ്. ഇറ്റാലിയൻ ഇതിഹാസം മൈക്കൽ പ്ലാറ്റിനിയാണ് അതിൽ ഒരാൾ. പ്ലാറ്റിനി മൂന്ന് തവണയാണ് ബാലൺ ഡി ഓർ പുരസ്കാരം നേടിയത്.
ഡച്ച് ഇതിഹാസം യൊഹാൻ ക്രൈഫും തന്റെ കരിയറിൽ മൂന്ന് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിട്ടുണ്ട്.
മറ്റൊരു ഡച്ച് ഇതിഹാസം മാർക്കോ വാൻ ബസ്റ്റെനും തന്റെ കരിയറിൽ മൂന്ന് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിട്ടുണ്ട്