ഏത്തപ്പഴം കഴിച്ചാൽ ബിപി കുറയുമോ? ബിപി കുറയ്ക്കാൻ ഇതാ നാല് ഭക്ഷണങ്ങൾ
ബിപി നിയന്ത്രിച്ച് നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പൊട്ടാസ്യം. ഏത്തപ്പഴത്തിൽ നല്ല അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏത്തപ്പഴം ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ്.
നിരവധി ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബിപി നിയന്ത്രിക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന 'നൈട്രിക് ഓക്സൈഡ്' ആണ് ബിപി നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നത്.
വെളുത്തുള്ളി ബിപി കുറയ്ക്കാൻ സഹായിക്കും. ബാക്ടീരിയ- ഫംഗസ് പോലുള്ള അണുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവും വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
ചീര പോലുള്ള ഇലക്കറികളും പച്ചക്കറികളും ബിപി നിയന്ത്രിക്കുന്നതിന് സഹായകമാണ്. ഇവയില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.