Bank Vs Post Office Fixed Deposits: ഏതാണ് കൂടുതല്‍ ലാഭകരം? നിക്ഷേപകർ അറിയാന്‍...
Bank Vs Post Office Fixed Deposits: ബാങ്ക് FD Vs പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്
നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ സ്ഥിര നിക്ഷേപമുണ്ടെങ്കിൽ, 1 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.8 ശതമാനവും 2 വർഷത്തെ FDയ്ക്ക് 6.9 ശതമാനവും 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനവും അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനവും പലിശ ലഭിക്കും.
നിങ്ങളുടെ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ ബാങ്കുകള്‍ തിരഞ്ഞെടുക്കുകയാണ് എങ്കില്‍ SBI, HDFC, ICICI എന്നിവ സാധാരണ നിക്ഷേപകർക്ക് 3% മുതൽ 7.1% വരെയും മുതിർന്ന പൗരന്മാർക്ക് 0.5% കൂടുതല്‍ പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
Bank Vs Post Office Fixed Deposits: മെച്യൂരിറ്റി പിരീഡ് ബാങ്കിന്‍റെ സ്ഥിരനിക്ഷേപങ്ങളുടെ കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാണ്. എന്നാല്‍, പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നീ കാലാവധിയില്‍ മെച്യൂർ ആകും.
Bank Vs Post Office Fixed Deposits: നികുതി ആനുകൂല്യങ്ങൾ
നികുതി ആനുകൂല്യങ്ങളുടെ കാര്യത്തിൽ, രണ്ട് നിക്ഷേപ ഓപ്ഷനുകളും അതായത്, ബാങ്കും പോസ്റ്റ് ഓഫീസും 1.5 ലക്ഷം രൂപയ്ക്ക് വരെ നികുതി ഇളവ് നല്‍കുന്നു.