Tulsi For Skin Care: ചർമ്മ സൗന്ദര്യത്തിനും തുളസി; ഉപയോഗിക്കേണ്ടതിങ്ങനെ
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് തുളസി. ഇത് വീക്കം, തിണർപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കും.
തുളസിയുടെ സ്വാഭാവിക ആന്റി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരുവിനെ തടയുന്നതിന് ഫലപ്രദമാണ്.
തുളസിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു.
തുളസിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുഖത്തെ പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.
തുളസിയിൽ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മൃദുവാക്കാനും സഹായിക്കുന്നു.