Bank FD Updates: സ്ഥിരനിക്ഷേപം നടത്തുന്നതിന് മുന്‍പ് ഇക്കാര്യം ശ്രദ്ധിക്കുക, അല്ലെങ്കില്‍ വന്‍ നഷ്ടം!!
സ്ഥിരനിക്ഷേപം നടത്തുന്നതിന് മുന്‍പ് ബാങ്ക് നല്‍കുന്ന പുതിയ പലിശ നിരക്കുകള്‍ പരിശോധിക്കുക. ഒപ്പം FD നടത്തുന്നതിലൂടെ നിങ്ങൾക്ക് ഉയർന്ന പലിശയുടെ ആനുകൂല്യം ലഭിക്കുന്നത് ഏത് ബാങ്കിലാണ് എന്ന് നോക്കുക. അതിനുശേഷം നിക്ഷേപം നടത്തുക. അടുത്തിടെ സ്ഥിര നിക്ഷേപ പലിശയില്‍ മാറ്റം വരുത്തിയ 4 ബാങ്കുകളെക്കുറിച്ചും ബാങ്ക് നല്‍കുന്ന പുതിയ പലിശ നിരക്കും അറിയാം...
ഐഡിബിഐ ബാങ്ക് സ്ഥിര നിക്ഷേപം (IDBI Bank Fixed Deposit)
ഐഡിബിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. ബാങ്കിന്‍റെ പുതിയ നിയമങ്ങൾ 2023 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള FD യുടെ പലിശ 3% മുതൽ 6.80% വരെ ലഭ്യമാണ്. ഇതിനുപുറമെ, മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.30% വരെ പലിശയുടെ ആനുകൂല്യം ലഭിക്കുന്നു.
ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപം (Axis Bank Fixed Deposit)
ആക്‌സിസ് ബാങ്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള നിശ്ചിത കാലാവധിയുള്ള എഫ്‌ഡികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. ആക്‌സിസ് ബാങ്ക് എഫ്ഡി നിരക്കുകൾ 50 ബേസിസ് പോയിന്റ് കുറച്ചു. ബാങ്കിന്‍റെ പുതിയ നിരക്കുകൾ സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരും. ഭേദഗതിക്ക് ശേഷം, ആക്‌സിസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3% മുതൽ 7.10% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപം (Kotak Mahindra Bank Fixed Deposit)
കൊട്ടക് മഹീന്ദ്ര ബാങ്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള വായ്പകളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 13 മുതൽ പ്രാബല്യത്തിൽ വന്നു. സാധാരണ പൗരന്മാർക്ക് ബാങ്ക് 2.75% മുതൽ 7.25% വരെ പലിശ നൽകുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക് 3.25% മുതൽ 7.75% വരെ പലിശ നൽകുന്നുണ്ട്. ഇതിനുപുറമെ, 23 മാസത്തെ കാലാവധിയുടെ പലിശ നിരക്ക് 7.20 ൽ നിന്ന് 7.25% ആയി വർദ്ധിപ്പിച്ചു.
യെസ് ബാങ്ക് സ്ഥിര നിക്ഷേപം (Yes Bank Fixed Deposit)
യെസ് ബാങ്ക് നിശ്ചിത കാലയളവിലേക്ക് രണ്ട് കോടി രൂപയിൽ താഴെ നിക്ഷേപമുള്ള എഫ്ഡികളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. ഭേദഗതിക്ക് ശേഷം, സാധാരണ പൗരന്മാർക്ക് ബാങ്ക് 3.25% മുതൽ 7.75% വരെ പലിശ നൽകുന്നു. യെസ് ബാങ്കിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് ബാങ്ക് 3.75% മുതൽ 8.25% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ബാങ്കിന്‍റെ പുതുക്കിയ FD നിരക്കുകൾ 2023 സെപ്റ്റംബർ 4 മുതൽ പ്രാബല്യത്തിൽ വന്നു.