റിപ്പബ്ലിക് ദിനാഘോഷത്തിന് പരിസമാപ്തി കുറിച്ച് വിജയ് ചൗക്കില്‍ നടന്ന Beating Retreat ceremony, ചിത്രങ്ങള്‍ കാണാം
സംഗീതപ്രേമികൾ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സംഗീത വിസ്മയമാണു റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി നടക്കുന്നബീറ്റിംഗ് റിട്രീറ്റ് ( Beating Retreat ceremony)
ലോകത്തിലെ തന്നെ ഏറ്റവും വർണോജ്വലമായ സൈനിക സംഗീതവിരുന്നാണിത്. സൗത്ത്–നോർത്ത ബ്ലോക്കുകളും രാഷ്ട്രപതിഭവനും പാർലമെന്റുമെല്ലാം നിൽക്കുന്ന വിജയ് ചൗക്കിൽ സൈനിക ബാൻഡുകൾ അണിനിരക്കുന്നതൊരു സുന്ദരകാഴ്ചയാണ് ബീറ്റിംഗ് റിട്രീറ്റ് ( Beating Retreat)
17–ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണു ബീറ്റിംഗ് റിട്രീറ്റ് എന്ന മിലിറ്ററി പാരമ്പര്യത്തിന്‍റെ തുടക്കം. ജയിംസ് രണ്ടാമൻ യുദ്ധ ദിവസം അവസാനിച്ചത് അറിയിക്കാൻ പതാക താഴ്ത്തി ഡ്രമ്മുകൾ മുഴക്കാൻ നിർദേശം നൽകി. ഇതാണ് പിന്നീട് ബീറ്റിംഗ് റിട്രീറ്റ് ആയി മാറിയത്.
ഇന്ത്യയിൽ ബീറ്റിംഗ് റിട്രീറ്റ് ഒരു ചടങ്ങായി മാറിയത് 1950ലാണ്. ഇന്ത്യൻ ആർമിയിലെ മേജർ റോബർട്സ് എന്ന ഉദ്യോഗസ്ഥനാണ് ഇതൊരു ചടങ്ങായി വികസിപ്പിച്ചെടുത്തത്.
ഈ വർഷത്തെ ബീറ്റിങ് റിട്രീറ്റിന്‍റെ പ്രധാന ആകർഷണമായിരുന്നത് ‘സ്വർണിം വിജയ്’ (Swarnim Vijay) എന്ന പുതിയ കംപോസിഷനാണ്.
1971ലെ പാക്കിസ്ഥാനെതിരായ യുദ്ധവിജയത്തിന്‍റെ 50–ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ഗാനം പുതുതായി ഉൾപ്പെടുത്തിയത്.
15 സേനാ ബാൻഡുകളും 16 പൈപ്സ് ആൻഡ് ഡ്രംസ് ബാൻഡുകളും ചടങ്ങിൽ പങ്കെടുത്തു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന ഗാനവുമായാണു ബീറ്റിംഗ് റിട്രീറ്റ് അവസാനിക്കുന്നത്.... Lt Col Girish Kumar U ആയിരുന്നു ഇന്നത്തെ ചടങ്ങിന് മേല്‍നോട്ട൦ വഹിച്ചത്