Sara Ali Khan: പിങ്ക് ലെഹങ്കയിൽ സാറാ അലി ഖാന്‍!!

2018ൽ സുശാന്ത് സിംഗ് രാജ്പുതിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2018ൽ ബിഗ് സ്ക്രീനില്‍ എത്തിയ സാറാ അലി ഖാന്‍ അന്നുമുതല്‍ സിനിമാ ലോകവും ആരാധകഹൃദയവും കീഴടക്കി മുന്നേറുകയാണ്.

ഈ ദിവസങ്ങളിൽ, തന്‍റെ നിരവധി പ്രോജക്ടുകളുടെ പേരില്‍ സാറാ അലി ഖാനും സോഷ്യൽ മീഡിയയിൽ യാടം പിടിയ്ക്കുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ സാറ അലി ഖാൻ സിനിമാ ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ബോളിവുഡിന് പുറമെ ഫാഷൻ ലോകത്തെയും അറിയപ്പെടുന്ന പേരാണ് സാറ.
സാറ തന്‍റെ മനോഹരമായ ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കിടുകയും ചെയ്യുന്നു. നടിയുടെ സ്റ്റൈലിഷ് ഫാഷന്‍ ലുക്ക് പലപ്പോഴും തലക്കെട്ടുകളിൽ ഇടം പിടിയ്ക്കുന്നു.
പാശ്ചാത്യ വസ്ത്രങ്ങളും പരമ്പരാഗത വസ്ത്രങ്ങളും ഒരേപോലെ ഇഷ്ടപ്പെടുന്ന താരമാണ് സാറാ അലി ഖാൻ. പിങ്ക് ലെഹങ്കയണിഞ്ഞുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.