Makeup Blunders: അയ്യോ! മേക്കപ്പ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ മണ്ടത്തരം ചെയ്യല്ലേ!

Tue, 28 Jan 2025-7:01 pm,
Makeup Blunders

മേക്കപ്പ് നീക്കം ചെയ്യുക: രാത്രി ഉറങ്ങുമ്പോൾ മേക്കപ്പ് നീക്കം ചെയ്യാൻ മറക്കരുത്. ഇത് ചർമത്തെ മോശമായി ബാധിക്കും. മേക്കപ്പ് റിമൂവർ ഉപയോഗിച്ചോ അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിച്ചോ രാത്രി തന്നെ മേക്കപ്പ് നീക്കം ചെയ്യണം. അല്ലാത്തപക്ഷം മുഖക്കുരു, കല എന്നിവ വരൻ കാരണമാകും. 

 

Makeup Blunders

ഫേസ് വാഷ്: വെള്ളവും സോപ്പും ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിൻ്റെ സ്വാഭാവിക ആസിഡിനെ നശിപ്പിക്കുന്നു. ദിവസത്തിൽ രണ്ടുതവണയിൽ കൂടുതൽ മുഖം കഴുകുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ചർമ്മത്തെ ബാക്ടീരിയ ആക്രമണത്തിലേക്ക് നയിക്കും, അതിൻ്റെ ഫലമായി മുഖക്കുരുവും ഉണ്ടാകാം.

 

Makeup Blunders

ഉൽപന്നങ്ങളുടെ നിലവാരം ഉറപ്പാക്കുക: വിശ്വസനീയമായ ബ്രാൻഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ചര്‍മത്തിനു ദോഷം ചെയ്യുന്ന കൃത്രിമ ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കുക. ഇത്തരം ഉത്പന്നങ്ങളുടെ കാലാവധി പരിശോധിച്ച ശേഷം മാത്രം വാങ്ങുക.

 

സ്കിൻ ടൈപ്പ് അറിഞ്ഞിരിക്കാം: മേക്കപ്പ് ഉപയോഗിക്കുന്നതിനു മുൻപ് ആദ്യം നിങ്ങളുടെ സ്കിൻ ടൈപ്പ് ഏതാണെന്ന് അറിഞ്ഞിരിക്കണം. 

ബ്രഷുകളും ബ്യൂട്ടി ബ്ലെൻഡറുകളും വൃത്തിയാക്കുക: എത്രയൊക്കെ മികച്ച ഉത്പന്നങ്ങൾ വാങ്ങിയാലും ചർമം വൃത്തിയായി സൂക്ഷിച്ചാലും, നിങ്ങൾ ഉപയോഗിക്കുന്ന ബ്രഷുകളും ബ്യൂട്ടി ബ്ലെൻഡറുകളും വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ വിപരീതഫലം ചെയ്യും. മാസത്തിൽ 4 തവണയെങ്കിലും ഇവ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. കഴുകി നന്നായി ഉണക്കിയതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link