Beetroot benefits: ബീറ്റ്റൂട്ട് കഴിക്കാം; ആരോഗ്യഗുണങ്ങൾ നിരവധി
നൈട്രേറ്റുകൾ, ഫൈബർ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി6, ഇരുമ്പ്, തയാമിൻ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
മലബന്ധം ഒഴിവാക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ബീറ്റ്റൂട്ട് നാരുകളാൽ സമ്പന്നമാണ്. ഇത് ദഹനത്തിന് സഹായിക്കുന്നു.
പ്രമേഹരോഗികളിൽ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായിക്കുന്നു. ബീറ്റ്റൂട്ടിലെ ആൽഫ ലിപ്പോയിക് ആസിഡാണ് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നത്.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ബീറ്റലൈനുകളാണ് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നത്.