Belly Fat: കുടവയര്‍ എളുപ്പത്തില്‍ കുറയ്ക്കാം, ഇതാ 5 വഴികള്‍

Wed, 21 Sep 2022-10:55 pm,

സൈക്കിൾ  ചവിട്ടുക  ശരീരഭാരം കുറയ്ക്കാൻ സൈക്കിൾ ചവിട്ടുന്നതിനേക്കാൾ മികച്ചതൊന്നുമില്ല. വയറിലെ കൊഴുപ്പ് കത്തിക്കാനുള്ള ഫലപ്രദമായ മാർഗമാണ് സൈക്ലിംഗ്. സൈക്ലിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു, കൂടാതെ ഗണ്യമായ അളവിൽ കലോറി എരിച്ചുകളയാന്‍ ഈ വ്യായാമത്തിനു കഴിയും. കൂടാതെ, തുടകളുടെയും അരക്കെട്ടിന്‍റെയും ഭാരം കുറയ്ക്കാൻ സൈക്ലിംഗ് സഹായിക്കുന്നു. അതിനാൽ, സൈക്കിള്‍ ചവിട്ടിയാവാം ഇനി മുതല്‍ അടുത്തുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര.  സൈക്ലിംഗ് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഏറെ  ഫലപ്രദമാണ്.

ദിവസവും നടക്കുക, ശരീരഭാരം കുറയും

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും ഫിറ്റ്നസ് നിലനിർത്താനും സഹായിക്കുന്ന വളരെ ലളിതമായ കാർഡിയോ വ്യായാമമാണ് നടപ്പ്.  നിങ്ങൾ  പൊണ്ണത്തടി കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കിൽ, സമീകൃതാഹാരത്തോടൊപ്പം നടത്തം അത്ഭുതങ്ങൾ സൃഷ്ടിക്കും. ദിവസവും വെറും മുപ്പത് മിനിറ്റ് നടക്കുക,  ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിയ്ക്കും.  നടത്തം ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിയ്ക്കുന്നു. 

ക്രഞ്ചസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫലം കാണിക്കും

വയറിലെ കൊഴുപ്പ് എരിയിക്കാന്‍ ഏറ്റവും ഫലപ്രദമായ വ്യായാമം ക്രഞ്ചസ് ആണ്. കൊഴുപ്പ് എരിയിയ്ക്കുന്ന  വ്യായാമങ്ങളെക്കുറിച്ച് പറയുമ്പോള്‍ ക്രഞ്ചസ് ഒന്നാം സ്ഥാനത്താണ്‌.   

എയ്റോബിക് വ്യായാമം ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്

ജിമ്മിൽ പോകാതെ തന്നെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,  എയറോബിക് വ്യായാമങ്ങൾ ചെയ്യാം. ഈ വർക്ക്ഔട്ടുകൾ ഫലപ്രദവും ലളിതവും രസകരവും പരമാവധി കലോറി എരിച്ചുകളയാൻ മികച്ചതുമാണ്.

നൃത്തം ചെയ്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം  

വർക്ക്ഔട്ട് മാത്രമല്ല, ചില രസകരമായ വ്യായാമങ്ങൾ പോലും നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കും. ഉയർന്ന തീവ്രതയുള്ള വ്യായാമമാണ് സുംബ നൃത്തം. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.  കൊളസ്ട്രോളിന്‍റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കുന്നതിനും വയറിലെ കൊഴുപ്പ് വേഗത്തിൽ ഉരുകുന്നതിനുംഇത്  സഹായിക്കുന്നു.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link