Benefits Of Sugarcane Juice in Summer: വേനൽക്കാലത്ത് കരിമ്പ് ജ്യൂസ് കുടിക്കേണ്ടതിന്റെ പ്രാധാന്യം...! ഈ അത്ഭുതകമായ ഗുണങ്ങൾ സ്വന്തമാക്കാം
ശരീരത്തിന്റെ ഊർജ്ജം പെട്ടെന്ന് നഷ്ടപ്പെടുന്ന കാലമാണ് വേനൽ. അതിനാൽ തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങൾ മികച്ചതായിരിക്കണം. അതിന് കരിമ്പ് ജ്യൂസ് കുടിക്കാം. ഇതിൽ സുക്രോസ് കൂടുതലായതിനാൽ ശരീരത്തെ ജലാംശം നിലനിർത്താനും ഊർജസ്വലമാക്കാനും സഹായിക്കുന്നു.
ഇതിൽ ധാരാളമായി കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താനായി കരിമ്പ് ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്.
ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ കരിമ്പ് ജ്യൂസ് സഹായിക്കുന്നു. കാരണം ഇതിൽ ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഫോളിക് ആസിഡ്, വൈറ്റമിന് ബി, ആൻ്റിഓക് സിഡന്റ്, കാല്സ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വേനൽക്കാലത്ത് ഗർഭിണികളും കരിമ്പ് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ പൊട്ടാസ്യം, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളുടേയും വീട്ടുവൈദ്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.