Almonds: തിളങ്ങുന്ന ചർമ്മം വേണോ? ദിവസവും ബദാം കഴിച്ചോളൂ......
ബദാമിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ബദാമിലുള്ള മോണോസാചുറേറ്റഡ് കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ദീര്‍ഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിര്‍ത്തുകയും ചെയ്യും.
ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തിന് തിളക്കമേകാൻ സഹായിക്കും. മുടിയുടെ ആരോഗ്യത്തിനും ഇവ ഉത്തമമാണ്.
ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ഇവ അകാല വാർദ്ധക്യത്തിനും ക്യാൻസറിനും കാരണമാകുന്ന ഓക്സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.
ബദാമിൽ പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, കൊഴുപ്പ്, മാംഗനീസ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ബദാമിലുള്ള കാത്സ്യവും ഫോസ്ഫറസും എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)