Coconut water: ഇളനീരിനെ തോൽപ്പിക്കാനാവില്ല മക്കളേ... അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കരിക്കിൻ വെള്ളം കുടിക്കുന്നത് ദഹനക്കേടിൽ നിന്ന് ആശ്വാസം നൽകും. ഇവ ആസിഡ് റിഫ്ലക്സ് വരാനുള്ള സാധ്യത കുറയ്ക്കുകയും ദഹനക്കേട് തടയുകയും ചെയ്യും.
മുഖക്കുരുവും ചർമ്മത്തിലെ മറ്റ് പാടുകളും കുറയ്ക്കാൻ കരിക്കിൻ വെള്ളം ചർമ്മത്തിൽ പുരട്ടുന്നത് നല്ലതാണ്. ഇത് ചർമ്മത്തെ മൃദുവാക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സഹായിക്കും.
ഇളനീരിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അത്കൂടാതെ, ഇവയിലുള്ള അർജിനൈൻ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളെ വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
ധാരാളം വെള്ളം കുടിക്കുന്നത് വൃക്കസംബന്ധമായ സംവിധാനത്തെ ആരോഗ്യകരമാക്കുമെങ്കിലും ഇളനീരാണ് ഇതിൽ മികച്ചത്. ഇളനീര് കുടിക്കുന്നത് വൃക്കയിൽ കല്ലുകളുണ്ടാവുന്നത് തടയാൻ സഹായിക്കും.
കരിക്കിൻ വെള്ളം നിങ്ങളെ ഹൈഡ്രേറ്റ് ചെയ്യുകയും ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുകയും ചെയ്യുന്നു. ഉന്മേഷദായകമായ ഈ പാനീയം ഹാംഗ് ഓവറിനുള്ള മികച്ച പ്രതിവിധിയാണ്.
കരിക്കിൻ വെള്ളം കുടിക്കുന്നത് ഹൃദയോരോഗ്യം മെച്ചപ്പെടുത്തുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയെ പ്രതിരോധിക്കാനും ഇവയ്ക്ക് സാധിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)