Benefits of Garlics soaked Honey: തേനിൽ കുതിർത്ത വെളുത്തുള്ളി കഴിക്കൂ...! ഈ രോഗങ്ങളോട് വിട പറയൂ
ശരീരത്തിന് ആവശ്യമായ നിരവധി ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളിയും തേനും. ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിന് നിരവധി അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നു.
തേനിൽ കുതിർത്ത വെളുത്തുള്ളി പതിവായി കഴിക്കുന്നത് അമിത രക്തസമ്മർദ്ധമുള്ളവർക്ക് വളരെ നല്ലതാണ്. ഇത് രക്തസമ്മർദ്ധം ഉയാരതെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.
ശരീരത്തിനാവശ്യമായ നിരവധി ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്ന തേനും വെളുത്തുള്ളിയും കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
അമിതഭാരത്താൽ ബുദ്ധിമുട്ടുന്നവർ ദിവസവും തേനിൽ കുതിർത്ത വെളുത്തുള്ളി കഴിക്കുന്നത് നല്ലതായി കണക്കാക്കുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന നീര് ഇല്ലാതാക്കാൻ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പഠനങ്ങളുടേയും വീട്ടുവൈദ്യങ്ങളുടേയും അടിസ്ഥാനത്തിലാണ്,. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)