Kiwi: Immunity വർധിപ്പിക്കുന്നത് മുതൽ രക്തസമ്മർദ്ദം കുറയ്ക്കുന്നത് വരെ കിവിയുടെ ഗുണങ്ങൾ എന്തൊക്ക?
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ് കിവി. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള കിവി നിരവധി രോഗങ്ങൾ പ്രതിരോധിക്കാനും രോഗ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും. കിവിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കിവിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന് സിയും ആന്റി ഓക്സിഡന്റ്സും ആസ്തമ കുറയ്ക്കാൻ സഹായിക്കും.
കിവിയിൽ ധാരാളമുള്ള ഫൈബർ ദഹനം കൂടുതൽ സുഗമമാക്കാൻ സഹായിക്കും.
കിവിയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും വിറ്റാമിൻ സിയും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
കിവിയിലെ ബയോആക്റ്റിവ് ഘടകങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കും