Benefits of plum: ദിവസവും പ്ലം കഴിച്ചാൽ നിരവധിയാണ് ഗുണങ്ങൾ
പ്ലംസിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, എ എന്നിവ കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.
പ്ലംസിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ മികച്ചതാക്കുന്നു. ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
പ്ലംസിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. പ്ലംസ് സ്ഥിരമായി കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തും.
പ്ലംസിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
നാരുകളാൽ സമ്പന്നമായ പ്ലംസിൽ കലോറി കുറവാണ്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പ്ലംസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കും. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും.
പ്ലംസിലെ ആന്റി ഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കാനും വൈജ്ഞാനിക പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.