Benefits of Egg for Children: കുട്ടികൾക്ക് ദിവസം എത്ര മുട്ടകൾ വരെ നൽകാം...? വിദഗ്ധർ പറയുന്നതിങ്ങനെ
കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കുട്ടികൾക്ക് പതിവായി മുട്ട നൽകുന്നത് വളരെ നല്ലതാണ്.
പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ ഈ ഭക്ഷണം ചില മാതാപിതാക്കളെങ്കിലും അമിതമായി കുട്ടികൾക്ക് നൽകാറുണ്ട്.
യഥാർത്ഥത്തിൽ കുട്ടികൾക്ക് എത്ര മുട്ട വരെ നൽകാം എന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടിയിരിക്കുന്നു.
കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രധാനം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മുട്ട പൊതുവിൽ ശരീരത്തിൽ താപം വർദ്ധിപ്പിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ്. അതിനാൽ തന്നെ മുട്ട കഴിക്കുന്നവർ നല്ല അളവിൽ പഴമോ പച്ചക്കറികളോ ഭക്ഷണത്തിൽ ഉൾപ്പെടത്തണമെന്നു പറയുന്നു.
കുട്ടികൾക്ക് ഇത് അമിതമായി നൽകുന്നത് നിർജ്ജലീകരണത്തിന് കാരണമായേക്കാം അതിനാൽ ദിവസവും ഒന്നിൽ കൂടുതൽ നൽകുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം നൽകുക.