Hibiscus: മുടിയഴകിലെ ഹീറോ; അറിയാം ചെമ്പരത്തിപ്പൂവിൻ്റെ ഗുണങ്ങൾ...
ചെമ്പരത്തി പൂക്കളിൽ കാണപ്പെടുന്ന അമിനോ ആസിഡുകൾ മുടിയെ പോഷിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ചെമ്പരത്തി പൂവിലും ഇലകളിലും ധാരാളം മ്യൂക്കസ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്വാഭാവിക കണ്ടീഷണറായി ചെമ്പരത്തിപൂ പ്രവർത്തിക്കുന്നു.
മുടിക്ക് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ ഉൽപാദനത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ചെമ്പരത്തിയിൽ ഉണ്ട്. ഇവ മുടി നരയ്ക്കുന്നതിൽ നിന്ന് പ്രതിരോധിക്കുന്നു.
ചെമ്പരത്തിയുടെ ഫെയ്സ്മാസ്കുകൾ ചർമ്മത്തിന്റെ ആരോഗ്യം നിലനർത്താനും പ്രായമാകുന്നതിന്റെ ആദ്യകാല ലക്ഷണങ്ങൾ തടയാനും സഹായിക്കുന്നു.
പൊടി, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ, ചർമ്മത്തിലെ രോഗങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ചെമ്പരത്തി സഹായിക്കുന്നു.
പച്ചക്കറികള്‍ക്കൊപ്പവും പഴങ്ങള്‍ക്കൊപ്പവും ചെമ്പരത്തിപ്പൂവ് അരിഞ്ഞ് ചേര്‍ക്കാവുത്ത് സാലഡായി ഉപയോഗിക്കാം. ഇത് ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു.