Benefits of Pistachio: പിസ്ത ശീലമാക്കൂ... ആരോഗ്യം കൂടെപോരും
പതിവായി പിസ്ത കഴിക്കുന്നത് തലച്ചോറിനെ സജീവമാക്കുന്നു. ഇവ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം ക്രമമാക്കുകയും അത് വഴി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പിസ്തയില്‍ മഗ്നീഷ്യം, പൊട്ടാഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. രക്ത സമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുന്നു.
പിസ്തയിലടങ്ങിയിരിക്കുന്ന ല്യൂട്ടിന്‍, സിയോക്‌സാന്തിന്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് റെറ്റിനയുടെ അപചയം തടയുന്നു.
ഇവയിലുള്ള വിറ്റാമിൻ ഇ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. പിസ്തയിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കും.
പിസ്തയിലെ വിറ്റാമിന്‍ ബി6, മഗ്നീഷ്യം എന്നിവ സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കി മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
ചെമ്പ്, മഗ്നീഷ്യം, പൊട്ടാഷ്യം, കാല്‍സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും 5-10 പിസ്ത കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)