Smartphones under Rs 8,000: 8,000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെ?
ടെക്നോ സ്പാർക്ക് 8 സി ഫോണുകൾ 6.6 ഇഞ്ച് ഡിസ്‌പ്ലേയോടും, 90 Hz റിഫ്രഷ് റേറ്റോടും കൂടിയാണ് എത്തുന്നത്, 6 ജിബി റാമും, എഐ എനേബിൾഡ് ഡ്യൂവൽ ക്യാമറയും 5000 mAh ബാറ്ററിയുമാണ് മറ്റ് ആകർഷണങ്ങൾ. ഫോണിന്റെ വില 7,499 രൂപയാണ്.
സാംസങ് ഗാലക്‌സി എം02 ഫോണുകൾ 6.5 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയാണ് എത്തിയിരിക്കുന്നത്. മീഡിയടെക് പ്രൊസസ്സറാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 5000 mAh ബാറ്ററിയുമുണ്ട്.
റിയൽ മി സി 21 6.5 ഇഞ്ച് ഡിസ്‌പ്ലേയോടും, മീഡിയ ടെക് ഹീലിയോ ജി35 പ്രൊസസ്സറോടും കൂടിയാണ് എത്തിയിട്ടുള്ളത്. റിയൽ മി സി 21 ഫോണുകൾക്കും 5000 5000 mAh ബാറ്ററിയാണുള്ളത്.
റെഡ്‌മി 9എ ഫോണുകൾ 6.53 ഇഞ്ച് ഡിസ്പ്ലേ, മീഡിയ ടെക് ഹീലിയോ ജി25 പ്രൊസസ്സർ, 5000mAh ബാറ്ററി എന്നിവയോടൊപ്പമാണ് എത്തുന്നത്.