Immunity: പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ പാനീയങ്ങൾ മികച്ചത്
മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മികച്ച പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
തുളസി നിരവധി ആരോഗ്യ ഗുണങ്ങളുള്ള സസ്യമാണ്. ശ്വാസകോശ സംബന്ധമായ അണുബാധകളെ പ്രതിരോധിക്കാൻ ഇത് മികച്ചതാണ്.
ജിഞ്ചർ ലെമൺ ടീ: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ഇമ്മ്യൂൺ ബൂസ്റ്റർ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ചെറിയ കഷ്ണം ഇഞ്ചി, നാരങ്ങ നീര്, തേൻ എന്നിവ ചേർത്ത് ഇഞ്ചി ചായ തയ്യാറാക്കി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
കറുവപ്പട്ട-തേൻ: കറുവപ്പട്ടയിൽ ആൻറി ബാക്ടീരിയൽ ആൻറി ഫംഗൽ ഗുണങ്ങൾ ഉണ്ട്. കറുവപ്പട്ടയും തേനും ചേർത്ത വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആപ്പിൾ സിഡെർ: വൈറ്റമിൻ സിയും നാരുകളും കൊണ്ട് സമ്പുഷ്ടമായ ആപ്പിൾ സിഡെർ വിനെഗർ കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണങ്ങൾ നൽകുന്നു.
നെല്ലിക്ക ജ്യൂസ്: നെല്ലിക്കയിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്.