OTT Updates: ഈ ആഴ്ച ഒടിടിയിൽ കാണാവുന്ന മലയാളം ചിത്രങ്ങൾ

Fri, 25 Nov 2022-3:04 pm,

നിവിൻ പോളി നായകനായ പടവെട്ട് കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ റിലീസായത്. ഒക്ടോബർ 21 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പടവെട്ട്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മലയാളം പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് വരാൽ. പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവർക്കൊപ്പം അനൂപ് മേനോൻ ചിത്രത്തിന് തിരക്കഥ നൽകുന്നു. സൺ നെക്സ്റ്റിലാണ് ചിത്രം എത്തിയത്

കൃഷ്ണ ശങ്കർ നായകനായ കൊച്ചാളാണ് സി ഫൈവിൽ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. നവംബർ 27-നാണ് ചിത്രം റിലീസാകുന്നത്.

അനൂപ് മേനോൻ സംവിധാനം ചെയ്ത് സുരഭി ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പദ്മ. ചിത്രം ആമസോൺ പ്രൈമിലാണ് റിലീസായത്.

ജയ ജയ ജയ ജയ ഹേ

ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ജയ ജയ ജയ ജയ ഹേ നവംബർ 27-നാണ് ഒടിടിയിൽ എത്തുന്നത്. ചിത്രം ഹോട്ട് സ്റ്റാറിലാണ് റിലീസാകുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link