Kidney Health: വൃക്കകളുടെ ആരോഗ്യം പ്രധാനം... ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കാം
ക്രാൻബെറിക്ക് മൂത്രത്തിലെ അണുബാധകൾ തടയാനുള്ള കഴിവുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നു.
സെലിനിയത്തിൻറെ മികച്ച ഉറവിടമാണ് കൂണുകൾ. ഇവയിൽ സോഡിയം കുറവാണ്. ഇത് വൃക്കകളുടെ ആരോഗ്യം മികച്ചതാക്കുന്നു.
വൃക്കകളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് കോളിഫ്ലവർ.
കാബേജിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ മികച്ച ഭക്ഷണമാണ്.
നാരുകളും ആൻറി ഓക്സിഡൻറുകളും കൊണ്ട് സമ്പുഷ്ടമാണ് ആപ്പിൾ. ഇവ വൃക്കകളുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ ഗുണം ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)