Best Foods To Control Uric Acid: യൂറിക്ക് ആസിഡിന്റെ അളവ് കൂടുതലാണോ...? നിയന്ത്രിക്കാൻ ഈ സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

Fri, 19 Apr 2024-5:55 pm,

ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത് പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൊളസ്ട്രോളിനേയും, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പോലേയും യൂറിക്ക് ആസിഡും നിയന്ത്രണത്തിലായിരിക്കണം. 

 

അതിനാൽ ഇടയ്ക്കിടെ ശരീരത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ജീവിതശൈലികളാൽ വരുന്ന ആരോ​ഗ്യപ്രശ്നമായതിനാൽ, ജീവിതരീതിയിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ മാത്രമേ  നിയന്ത്രിക്കാൻ സാധിക്കൂ.

 

അതിന് പ്രധാനമായും നമ്മുടെ ഭക്ഷണശൈലിയിലും പല മാറ്റങ്ങളും കൊണ്ടുവരേണ്ടതുണ്ട്. അത്തരത്തിൽ ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് കുറവുള്ളവർ പതിവായ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

 

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ പച്ചക്കറിയാണ് തക്കാളി. ഇത് നമ്മുടെ ശരീരത്തിൽ നിന്ന് യൂറിക്ക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്നു. അതിനാൽ തക്കാളി ഡയറ്റിൽ ഉൾപ്പെടുത്തുക.

 

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ പച്ചക്കറിയാണ് കാരറ്റ്. ഇത് ശരീരത്തിലെ അമിതമായ യൂറിക്ക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും ആരോ​ഗ്യം മെച്ചപ്പെടുത്തുന്നത് ശരീരത്തിലെ നല്ല കാർബോഹൈഡ്രേറ്റിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ നല്ല കാർബോഹാഡ്രേറ്റ് ഇതിൽ അടങ്ങിയിട്ടുണ്ട്.

 

 

 

യൂറിക്ക് ആസി‍ഡ് നിയന്ത്രിക്കാൻ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ചീര, കെയിൽ, ബ്രൊക്കോളി, ബ്രസൽസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. 

 

ശരീരത്തിലെ ഉയരുന്ന യൂറിക്ക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനായി കോവയക്ക് കഴിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സ​ഹായിക്കുന്നു. 

 

 

കുമ്പളത്തിൻെ നീരിൽ നാരങ്ങാ നീര് ഒഴിച്ച് കുടിക്കുന്നത് ശരീരത്തിലെ ഉയർന്ന അളവിലുള്ള യൂറിക്ക് ആസിഡ് നിയന്ത്രിക്കുന്നതിനായി സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, ആൻ്റിഓക്‌സിഡൻ്റുകൾ, ല്യൂട്ടിൻ എന്നിവ ശരീരത്തിന് വളരെ നല്ലതാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link