Best Gaming Phones : കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച ഗെയിമിങ് ഫോണുകൾ ഏതൊക്കെ?

Tue, 17 Aug 2021-3:39 pm,

iQOO Z3 ഫോണുകളിൽ സ്നാപ്ഡ്രാഗൺ 768G പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഗെയിമിങ് ഫോണുകൾ വളരെ നല്ലതാണ്. കൂടാതെ ഫോണിൽ 120 hz റിഫ്രഷ് റേറ്റും, 6 ജിബി റാമും, 4400 mAh ബാറ്ററിയും ക്രമീകരിച്ചിട്ടുണ്ട്.

 

Motorola Moto G60 ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റോട് കൂടിയ എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസ്സറും 6 ജിബി റാമും ഫോണിനുണ്ട്. 20000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഗെയിമിങ് ഫോണാണ് Motorola Moto G60.

 

Redmi Note 10 Pro Max മറ്റൊരു മികച്ച ഗെയിമിങ് ഫോൺ ആണ്. 20000 രൂപയ്ക്ക് താഴെ മാത്രമാണ് ഫോണിന് വിലവരുന്നത്. സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 732 ജി പ്രോസസ്സർ, 6 ജിബി റാം, 5,020 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന മറ്റൊരു മികച്ച ഗെയിമിങ് ഫോൺ ആണ് Poco X3 Pro.  Snapdragon 860 പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 6.67 ഇഞ്ച് ഡിസ്‌പ്ലൈൻ ഫോണിന് ഉള്ളത്. കൂടാതെ 120Hz റിഫ്രഷ് റേറ്റും, 6 ജിബി റാമും ഫോണിനുണ്ട്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link