Herbal Tea: ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ ഈ ഹെർബൽ ചായകൾ കുടിക്കാം, ഉടനടി ആശ്വാസം
പുതിനയില ചായ കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. പുതിനയിലയ്ക്ക് ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
ഇഞ്ചിപ്പുൽ അഥവാ ലെമൺഗ്രാസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇവ ചായയിൽ ചേർത്ത് കഴിക്കുകയോ എസൻഷ്യൽ ഓയിൽ ഉപയോഗിക്കുകയോ ചെയ്യുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും. ഇത് ചർമ്മത്തിനും മികച്ചതാണ്.
എല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന കാത്സ്യത്തിൻറെ മികച്ച സ്രോതസാണ് ചതകുപ്പ ഇലയുടെ ചായ. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മികച്ചതാണ്.
മല്ലിയില ചായ ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്നു. മല്ലിയിലയുടെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ചർമ്മത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.
ചമോമൈൽ ചായ ചർമ്മത്തിലെ വീക്കം, ചുവപ്പ്, അലർജികൾ എന്നിവയും ദന്തപ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ആർത്തവ വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.