Best Night Routine for Weight Loss: വേ​ഗത്തിൽ തടി കുറയ്ക്കണോ...? രാത്രിയിൽ ഈ കാര്യം മാത്രം ചെയ്താൽ മതി

Sat, 18 May 2024-8:02 pm,

ശരീരത്തിന് വിശ്രമം ലഭിക്കേണ്ട സമയമാണ് രാത്രി. അതിനാൽ തന്നെ 12 മണിക്ക് മുന്നേയായി ഉറങ്ങാൻ ശ്രമിക്കുക. കുറഞ്ഞത് 7-8 മണിക്കൂർ എങ്കിലും ഉറങ്ങണം. 

 

രാത്രിയിൽ കഴിക്കുന്നത് ലഘുവായതും പോഷകസമ്പുഷ്ടവുമാണെന്ന് ഉറപ്പു വരുത്തേണ്ടത് വളരെ പ്രധാനമാണ്. 

 

രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കരുത്. എരിവും പുളിയും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കരുത്. കഴിവതും 7 മണിക്ക് മുന്നേയായി അത്താഴം കഴിച്ച് പൂർത്തിയാക്കുക. 

 

ചായ കാപ്പി മുതലായ കഫീൻ ധാരാളമായി അടങ്ങിയ പാനീയങ്ങളോ ഭക്ഷണങ്ങളോ കഴിക്കരുത്. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഭാരം വർദ്ധിപ്പിക്കും. 

 

അത്താഴം കഴിഞ്ഞ് ഒരു അര മണിക്കൂറിന് ശേഷം കുറച്ച് സമയം നടക്കുക. വളരെ വേ​ഗത്തിലൊന്നും വേണ്ട. എങ്കിലും നടക്കുവാൻ സമയം കണ്ടെത്തുക. ഇത് കഴിച്ച ഭക്ഷണം ദഹിക്കുന്നതിനും നല്ല ഉറക്കത്തിനും സഹായിക്കും.  

രാത്രി കഴിക്കുന്ന ഭക്ഷത്തിൽ പഞ്ചസാര അടങ്ങിയിട്ടില്ലെന്ന് ഉറപ്പു വരുത്തുക. അതായത് മധുര പലഹാരങ്ങളും പാനീയങ്ങളും പൂർണ്ണമായി ഒഴിവാക്കുക. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link